ഷാർജ : പ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സർഗ സായാഹ്നത്തിൽ രണ്ട് പുസ്തകങ്ങളുടെ ചർച്ച നടക്കും . ധന്യ അജിത്തിന്റെ കർണ്ണാഭരണം എന്ന നോവലും സജിന പണിക്കരുടെ ഓർമ്മപ്പാതി എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരവുമാണ് ചർച്ച ചെയ്യപ്പെടുന്ന പുസ്തകങ്ങൾ . ഷാർജ മുവൈലയിലെ അൽ സഹ്‌റ ഇന്സ്ടിട്യൂട്ടിൽ വെച്ച് ജൂൺ 1 ഞായറാഴ്ച വൈകുന്നേരം 4 .30 മുതൽ രാത്രി 8 .30 വരെ നടക്കുന്ന സാഹിത്യ പരിപാടിയിൽ കവി കെ ഗോപിനാഥൻ മോഡറേറ്റർ ആയിരിക്കും . എഴുത്തുകാരി സിറൂജ ദിൽഷാദ് ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇ കെ ദിനേശൻ , അജിത് കണ്ടല്ലൂർ എന്നിവർ പുസ്തക പരിചയം നടത്തും . ലേഖ ജസ്റ്റിൻ , അസി , പ്രവീൺ പാലക്കീൽ , ഫാത്തിമ ദോഫാർ , അനൂപ് കുമ്പനാട് , സബ്ന നസീർ, റസീന കെ പി , രാജേശ്വരി പുതുശ്ശേരി, ബിജു വിജയ്, അജിത് വള്ളോലി എന്നിവർ സംബന്ധിക്കും. സജിന പണിക്കർ , ധന്യ അജിത് എന്നിവർ സദസ്സുമായി സംവദിക്കും. പ്രവാസി ബുക്സിന്റെ നാലാമത് പുസ്തകചർച്ചയാണ് യു എ ഇ യിൽ നടക്കുന്നത്
വെള്ളിയോടൻ 0558062584


