advertisement
Skip to content

വാൻകൂവറിൽ കാർ ഇടിച്ചുകയറി 11 പേർ കൊല്ലപ്പെട്ടു സംഭവത്തിൽ നിരവധി പേർക്ക് പരിക്ക്

വാൻകൂവർ (കാനഡ) :ശനിയാഴ്ച നഗരത്തിലെ ഫിലിപ്പിനോ സമൂഹംസംഘടിപ്പിച്ച വാർഷിക ലാപു ലാപു ഉത്സവത്തിനിടെ ഒരു കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 11 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റതായും വാൻകൂവർ പോലീസ് സ്ഥിരീകരിച്ചു .ഉത്സവം അവസാനിക്കുമ്പോൾ നൂറുകണക്കിന് ആളുകൾ  സ്ഥലത്തുണ്ടായിരുന്നു.

വരും ദിവസങ്ങളിലും ആഴ്ചകളിലും മരണസംഖ്യ ഉയർന്നേക്കാമെന്ന് ഇടക്കാല പോലീസ് മേധാവി സ്റ്റീവ് റായ് പറഞ്ഞു.11 പേരുടെ മരണത്തിനിടയാക്കിയ കാർ ഇടിച്ചുകയറ്റിയ ആക്രമണത്തിൽ വാൻകൂവറിലെ ഫിലിപ്പിനോ സമൂഹം ഞെട്ടലിലും ദുഃഖത്തിലുമാണ്.

മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ചരിത്രമുണ്ടെന്ന് പോലീസ് പറഞ്ഞ 30 വയസ്സുള്ള ഒരു പ്രതിയെ ആക്രണവുമായി ബന്ധപെട്ടു കസ്റ്റഡിയിലെടുത്തു.ഇത് ഒരു തീവ്രവാദ പ്രവർത്തനമാണെന്ന് പോലീസ് വിശ്വസിക്കുന്നില്ല.പക്ഷേ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് റായ് പറഞ്ഞു.

പ്രധാനമന്ത്രി മാർക്ക് കാർണി ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും തന്റെ "അഗാധമായ അനുശോചനം" അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest