advertisement
Skip to content

ഡോർബെൽ അടിച്ച് ഓടിപ്പോകുന്നതിനിടെ 11 വയസ്സുകാരൻ വെടിയേറ്റു മരിച്ചു

ഹൂസ്റ്റൺ: ഡോർബെൽ അടിച്ച് ഓടിപ്പോകുന്നതിനിടെ 11 വയസ്സുകാരന് വെടിയേറ്റു, മരണം. 'ഡോർബെൽ ഡിച്ച്' എന്ന കളി കളിക്കുന്നതിനിടെയാണ് സംഭവം. ഹൂസ്റ്റണിലെ 9700 ബ്ലോക്ക് ഓഫ് റേസിൻ സ്ട്രീറ്റിലെ വീട്ടിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു.

ഡോർബെൽ അടിച്ച ശേഷം കുട്ടി വീട്ടിൽ നിന്ന് ഓടുന്നതിനിടെയാണ് വെടിയേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച മരണം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

കുട്ടികൾ കൂട്ടമായിട്ടാണ് ഈ കളി കളിച്ചിരുന്നത് എന്ന് എൻബിസി അഫിലിയേറ്റ് കെപിആർസി റിപ്പോർട്ട് ചെയ്തു. വെടിയുണ്ടകൾക്ക് പേരുകളില്ലാത്തതിനാൽ കുട്ടികൾക്ക് ചുറ്റും തോക്കുകൾ ഉണ്ടാകാൻ പാടില്ലെന്ന് അയൽവാസി തെരേസ ജോൺസ് സ്റ്റേഷനോട് പറഞ്ഞു.

നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിങ്-ഡോങ് ഡിച്ച് പ്രാങ്കുകൾ ടിക്-ടോക്കിനായി ചിത്രീകരിക്കുന്നതിനിടെ 18 വയസ്സുകാരൻ വിർജീനിയയിൽ വെടിയേറ്റ് മരിച്ചിരുന്നു. 2023-ൽ കാലിഫോർണിയയിൽ, ഡിങ്-ഡോങ് ഡിച്ച് പ്രാങ്ക് കളിച്ച മൂന്ന് കൗമാരക്കാരെ കാർ ഇടിച്ച് കൊലപ്പെടുത്തിയ 45 വയസ്സുകാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

ഹൂസ്റ്റണിലെ വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest