സഫേൺ, ന്യൂയോർക്ക്: റോക്‌ലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചർച്ച് പതിനൊന്നാമത് 5K റൺ / വാക്ക് 2025 നവംബർ ഒന്നാം തീയതി ശനിയാഴ്ച റോക്ക് ലാൻഡ് ലേക്ക് സ്റ്റേറ്റ് പാർക്കിൽ വെച്ച് നടത്തുന്നു. രാവിലെ എട്ടു മണിക്ക് റോക്‌ലന്‍ഡ് സ്റ്റേറ്റ് പാർക്കിൽ കോൺഗേഴ്സ് സൈഡിലുള്ള പാർക്കിംഗ് ലോട്ട് വണ്ണിന് സമീപത്തു വച്ചാണ് പ്രോഗ്രാം തുടങ്ങുന്നത്.(GPS: 299 റോക്‌ലന്‍ഡ് ലേക് റോഡ്, വാലി കോട്ടേജ്, ന്യൂയോര്‍ക്ക് 10989-Near Parking Lot #1)

ഇടവകവികാരി ഫാ. ഡോ. രാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇടവകയിലെ യുവജനങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന 5K ഓട്ടത്തിനും നടത്തത്തിനും സന്മനസ്സ്കരായ എല്ലാ വിഭാഗം ആളുകളിൽ നിന്നും ലഭിച്ചുവരുന്ന വൻ പിന്തുണ ഈ വർഷവും അഭ്യർത്ഥിക്കുന്നു. ഈ പരിപാടിയില്‍ നിന്ന് ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫീ അടക്കമുള്ള മുഴുവന്‍ സംഭാവനകളും അതാത് വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് നല്‍കുന്നത്. യുഎസ്എയിൽ പ്രവർത്തിക്കുന്ന Chiari ഫൗണ്ടേഷനാണ് (The Bobby Jones Chiari & Syringomyelia Foundation) ഇക്കൊല്ലം ലഭിക്കുന്ന തുക മുഴുവന്‍ നല്‍കുക ഇത് കുട്ടികളിലും മുതിർന്നവരിലും തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും ബാധിക്കുന്ന ഗുരുതരമായ രോഗമായ ചിയാരി മാൽഫോർമേഷനെക്കുറിച്ചുള്ള ഗവേഷണം വികസിപ്പിക്കുന്നതിനും അവബോധം വർദ്ധിപ്പിക്കുന്നതിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ്.
നാം ജീവിക്കുന്ന നാടിൻറെ ചാരിറ്റി ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നതിനും അത് മറ്റുള്ളവരെ ബോധ്യമാക്കുന്നതിനും റോക്‌ലൻഡ് സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ 2013 ല്‍ ആരംഭിച്ച ഈ ഉദ്യമം എല്ലാ വര്‍ഷവും ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ശേഖരിക്കുന്ന ഫണ്ട് കണക്കിലെടുക്കുമ്പോഴും വന്‍ വളര്‍ച്ചയാണ് കാണിക്കുന്നത്. അതിന്റെ പതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ, സെന്റ് മേരീസ് ഫാൾ ക്ലാസിക് 5K യുഎസിലെ 8 ദേശീയ ചാരിറ്റി സംഘടനകൾക്കായി ഒരു ലക്ഷത്തി പതിമൂവായിരത്തിൽ അധികം ഡോളർ ($113,000.00) സമാഹരിച്ചു നൽകി. 800-ലധികം ഓട്ടക്കാർ, കുടുംബങ്ങൾ, സുഹൃത്തുക്കൾ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന ഞങ്ങളുടെ പത്താം വാർഷിക പരിപാടി കഴിഞ്ഞ വർഷം ഒരു വലിയ വിജയമായിരുന്നു.
ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിലും ഇടവക ജനങ്ങളുടെ പൂർണ സഹകരണത്തിലും സെൻറ് മേരീസ് ഫൈവ് കെ ടീം നടത്തുന്ന ഈ ചാരിറ്റി 5K ഓട്ടത്തിലേക്കും നടത്തത്തിലേക്കും ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. വിവരങ്ങള്‍ക്ക്:സെന്റ് മേരീസ് ഇടവക വികാരി ഫാ. ഡോ. രാജു വര്‍ഗീസ് -914 426 2529, ട്രസ്റ്റി എബ്രഹാം പോത്തൻ-201-220-3863, ജോയിന്റ് ട്രഷറർ സാജു ജോർജ് 973-897-6052, സെക്രട്ടറി ജെറമിയ ജയിംസ്-845-461-5855, ജോയിന്റ് സെക്രട്ടറി ദീപ ജേക്കബ് 201-527-5452. .കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക
Face Book: https://www.facebook.com/fallclassic5k
Please register early by using the QR code on the Flyer
or use the web link below:
Web: https://www.fallclassic5k.com
മത്തായി ചാക്കോ
