ഡാളസ് :ഡാളസിലെ ഗാലേറിയയ്ക്ക് സമീപം ഞായറാഴ്ച പുലർച്ചെ തെറ്റായ ദിശയിൽ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു, മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഉദ്യോഗസ്ഥർ പറഞ്ഞു.
ഗാലേറിയയ്ക്ക് സമീപം, ഡാളസ് നോർത്ത് ടോൾവേയുടെ തെക്ക് ഭാഗത്തുള്ള ലെയ്നുകളിൽ പുലർച്ചെ 4:30 ഓടെയാണ് അപകടം നടന്നത്.ടെക്സസ് ഡിപിഎസിന്റെ വക്താവ് പറഞ്ഞു
പ്രാഥമിക അന്വേഷണത്തിൽ 2020 ഡോഡ്ജ് ഡുറാൻഗോ തെറ്റായ ദിശയിൽ സഞ്ചരിക്കുകയായിരുന്നുവെന്നും ടോൾവേയുടെ തെക്ക് ഭാഗത്തുള്ള ലെയ്നുകളിൽ വടക്ക് ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നും, ഡ്രൈവർ 2018 മെഴ്‌സിഡസ് സിഎൽഎ250 കാറിൽ നേരിട്ട് ഇടിച്ചതായും ടെക്സസ് ഡിപിഎസ് അറിയിച്ചു.
ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മറ്റ് മൂന്ന് പേരെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയതായും ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരാൾ പിന്നീട് പരിക്കുകളോടെ മരിച്ചു.
ഡോഡ്ജ് ഡുറാൻഗോയുടെ ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി സംശയിക്കുന്നതായി ടെക്സസ് ഡിപിഎസ് പറഞ്ഞു.
അന്വേഷണം തുടരുകയാണ്, ഉൾപ്പെട്ടവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.
