ഹൂസ്റ്റൺ :തെക്കുകിഴക്കൻ ഹൂസ്റ്റണിൽ നടന്ന കവർച്ചാശ്രമത്തിൽ 2 കവർച്ചക്കാർക്ക് വെടിയേറ്റു, കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടെത്തിയ സംഘമാണ് കവർച്ചക്ക് ശ്രമിച്ചത്. വെടിവെപ്പിൽ വീട്ടുടമസ്ഥർക്ക് പരിക്കില്ല.
ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെൻ്റാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബെൽനോളിന്റെ 4800 ബ്ലോക്കിലാണ് സംഭവം. അറസ്റ്റ് വാറണ്ടുണ്ടെന്ന് പറഞ്ഞ് രണ്ട് പേർ വീട്ടിലെത്തി. അവർ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, സ്കീ മാസ്കും, കഴുത്തിൽ ബാഡ്ജും ധരിച്ചിരുന്നു.
വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെ വീട്ടുടമസ്ഥർ തിരികെ വെടിവെച്ചു. ആക്രമണത്തിൽ രണ്ട് പ്രതികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വീട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നുവെങ്കിലും കുട്ടി സുരക്ഷിതനാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.