ചെറുതോണി: ഇടുക്കി സ്വദേശിനിയായ യുവതിയെ പാർട്ട് ടൈം ജോലി നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേരെ കൂടി ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം നെടുംപറമ്പ് വലിയപറമ്പിൽ വീട്ടിൽ കൈറുന്നീസ (45), മലപ്പുറം കീഴ്മുറി എടക്കണ്ടൻ വീട്ടിൽ മുഹമ്മദ് അജ്മൽ (19), മലപ്പുറം വലിയോറ കാവുങ്കൽ വീട്ടിൽ ഉബൈദ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുമ്പ് മലപ്പുറം ചെറുവട്ടൂർ സ്വദേശി പുളിക്കുഴിയിൽ റഫീക്ക് (36), മലപ്പുറം മോങ്ങം സ്വദേശി കറുത്തേടത്ത് ഇർഷാദ് (29) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
 
    
        
    
      ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.  ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
    
       
         
       
     
     
       
         
             
     
     
     
     
             
     
     
    