advertisement
Skip to content

രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് ഓഗസ്റ്റിൽ

ഓസ്റ്റിൻ (ടെക്‌സസ്): രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിന്  ആതിഥേയത്വം വഹിക്കാൻ തയാറെടുക്കയാണ് ഓസ്റ്റിൻ. ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് സോക്കർ ക്ലബാണ് ഓഗസ്റ്റിൽ നടക്കുന്ന ഈ ടൂർണമെന്റിന് വേദിയൊരുക്കുന്നത്. 21 മലയാളി സോക്കർ ക്ലബുകൾ  ടൂർണമെന്റിൽ  പങ്കെടുക്കും.

അമേരിക്കയിലെയും കാനഡയിലെയും മലയാളി ഫുട്ബോൾ ക്ലബുകളുടെ സംഘടനയാണ്  നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് (NAMSL).  മലയാളികളുടെ അഭിമാനവും  ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുൻ നായകനുമായിരുന്ന മണ്മറഞ്ഞ വി.പി.  സത്യന്റെ പേരിലുള്ള എവർ റോളിങ്ങ് ട്രോഫി ടൂർണമെന്റാണിത്. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന പ്രഥമ ടൂർണമെന്റ് വൻ വിജയമായിരുന്നു.

നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് പ്രസിഡറന്റ് അജിത് വർഗീസ് (ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്),വൈസ്. പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ് (എഫ്സി കാരോൾട്ടൻ, ഡാലസ്), സെക്രട്ടറി മാറ്റ് വർഗീസ് (ഫിലി ആഴ്‌സണൽ ), ട്രഷറർ ജോ ചെറുശ്ശേരി (ബാൾട്ടിമോർ ഖിലാഡിസ്), ജോയിന്റ് ട്രഷറർ ആശാന്ത്  ജേക്കബ് (ഹൂസ്റ്റൺ സ്‌ട്രൈക്കേഴ്‌സ്), സിജോ  സ്റ്റീഫൻ (പബ്ലിക് റിലേഷൻ, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്) എന്നിവരടങ്ങുന്ന  കമ്മിറ്റിയാണ് ഈ വർഷത്തെ ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.

ഓസ്റ്റിനിൽ നടക്കുന്ന ഈ എവർ റോളിങ്ങ് ട്രോഫി ടൂർണമെന്റിലേക്ക്  എല്ലാവരെയും ക്ഷണിക്കുന്നതായി നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് പ്രസിഡന്റ് അജിത് വർഗീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest