ഡാളസ് :ഓഗസ്റ്റ് 23-ന് ഫ്രിസ്കോ റഫ്‌റൈഡേഴ്‌സ് സ്റ്റേഡിയം കണ്ടത് അവിസ്മരണീയമായ ഒരു ദിവസമാണ്! നോർത്ത് ടെക്‌സസിലെ ഏറ്റവും വലിയ സ്വാതന്ത്ര്യദിനാഘോഷങ്ങളിലൊന്നിന് വേദിയായ ഈ പരിപാടി സംഘടിപ്പിച്ചത് ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് (IANT) ആണ്. പതിനായിരക്കണക്കിന് ആളുകളാണ് ആഘോഷത്തിൽ പങ്കെടുത്തത്.



മുഖ്യാതിഥി ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ. ഡി.സി. മഞ്ജുനാഥ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.
പ്രമുഖരും പ്രാദേശിക നേതാക്കളും സന്നദ്ധസംഘടനകളും അണിനിരന്ന ദേശഭക്തി വിളിച്ചോതുന്ന പരേഡ്.ഡാലസിലെ പ്രാദേശിക ഡാൻസ് സ്കൂളുകൾ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികൾ.അയാന്റ് നേതൃത്വത്തിലുള്ള ശ്രീ. രാജീവ് കാമത്ത്, ശ്രീ. മഹേന്ദർ റാവു, ശ്രീ. ബി.എൻ. റാവു എന്നിവരുടെ ഹൃദയസ്പർശിയായ പ്രസംഗങ്ങൾ.ഭക്ഷണം, ഷോപ്പിംഗ്, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയുമായി 130-ൽ അധികം സ്റ്റാളുകൾ.കുട്ടികൾക്കായി മെഹന്തി, ഫേസ് പെയിന്റിംഗ്, ബൗൺസ് ഹൗസുകൾ, ക്രിക്കറ്റ് ഇന്ത്യൻ ഐഡൽ 13-ാം വിജയി ഋഷി സിംഗ്, ഇന്ത്യൻ ഐഡൽ 14-ാം ഫൈനലിസ്റ്റ് അഞ്ജന പദ്മനാഭൻ എന്നിവർ നയിച്ച സംഗീത കച്ചേരി.രാത്രി ആകാശത്തെ പ്രകാശപൂരിതമാക്കിയ അതിമനോഹരമായ വെടിക്കെട്ട്.വിവിധ വിനോദങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന്റെ മാറ്റ് വർധിപ്പിച്ചു
ഐക്യം, സംസ്കാരം, ഇന്ത്യയുടെ ആത്മാവ് എന്നിവയെല്ലാം നോർത്ത് ടെക്സാസിൽ വെച്ച് നാം ഒരുമിച്ച് ആഘോഷിച്ചു.ഈ അവിസ്മരണീയമായ ആഘോഷം യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും സ്പോൺസർമാർക്കും സാമൂഹിക പങ്കാളികൾക്കും വൈസ് പ്രസിഡന്റ് കേരളത്തിൽ നിന്നുള്ള ജസ്റ്റിൻ വർഗീസ് ഹൃദയപൂർവ്വം നന്ദി
അയാന്റിനെക്കുറിച്ചും പരിപാടികളിൽ എങ്ങനെ പങ്കാളിയാകാം എന്നതിനെക്കുറിച്ചും കൂടുതലറിയാൻ www.iant.org സന്ദർശിക്കുക.
