advertisement
Skip to content

50 മണിക്കൂര്‍ ബാറ്ററി ലൈഫുമായി പിട്രോൺ വയര്‍ലെസ് ഇയര്‍ബഡസ്, വില 899 രൂപ

സാധാരണ ഉപയോക്താവ് പ്രതീക്ഷിക്കുന്ന മിക്ക ഫീച്ചറുകളും ഉള്‍പ്പെടുത്തി പിട്രോണ്‍ കമ്പനി ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോര്‍ എന്ന പേരില്‍ വില കുറച്ച് പുതിയ വയര്‍ലെസ് ഇയര്‍ബഡസ് പുറത്തിറക്കി. കോൾ ചെയ്യാനും പാട്ടുകേള്‍ക്കാനും സ്മാര്‍ട് ഉപകരണങ്ങളില്‍ സിനിമ കാണാനും അടക്കം പ്രയോജനപ്പെടുത്താവുന്നതാണ് പുതിയ ബഡ്‌സ്. ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറിന് 30 ഡിബി വരെ നോയിസ് ക്യാന്‍സലേഷന്‍ സാധ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി, വില കുറച്ചു വില്‍ക്കുന്ന വയര്‍ലെസ് ഇയര്‍ബഡുകളുടെ കാര്യത്തില്‍ പുതിയ തുടക്കമിടുകയാണെന്ന് കമ്പനി പറയുന്നു.

നോയിസ് ക്യാന്‍സലേഷന്‍


ശബ്ദം കൂടിയ ഇടങ്ങളില്‍ പോലും വ്യക്തതയോടെ കേൾക്കാന്‍ അനുവദിക്കുന്നതാണ് ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോര്‍ എന്നാണ് കമ്പനി പറയുന്നത്. ഇതിനായി ആധുനിക നോയിസ് ക്യാന്‍സലേഷന്‍ സാങ്കേതികവിദ്യ തന്നെ ഉപയോഗിച്ചിരിക്കുന്നു. ചുറ്റുമുള്ള ശബ്ദങ്ങളെ 30 ശതമാനം വരെ കുറച്ചാണ് പുതിയ ബഡ്‌സ് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ആംബിയന്റ് നോയിസ് 90 ശതമാനം വരെ കുറയ്ക്കാമെന്നാണ് പറയുന്നത്. ഇതിനു സഹായിക്കാനായി കമ്പനിയുടെ സ്വന്തം ട്രൂടോക് ഇഎന്‍സി (TruTalk™ ENC എന്‍വൈറണ്‍മെന്റല്‍ നോയിസ് ക്യാന്‍സലേഷന്‍) സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ച ബഡ്‌സ് ആണ് ഇവ. നാലു മൈക്കുകളും ഉള്‍പ്പെടുത്തിയാണ് ഇവ നിർമിച്ചിരിക്കുന്നത്. അതുവഴി ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോര്‍ എല്ലാത്തരം സാഹചര്യങ്ങളിലും ഉപയോഗിക്കാവുന്ന ഒരു ഇയര്‍ബഡ്‌സായി മാറുന്നു. നിരത്തുകളിലും ഓഫിസുകളിലൊമൊക്കെ ഇവയുടെ സവിശേഷതകള്‍ ഉപയോക്താക്കള്‍ക്ക് ഗുണകരമാകാം.

50 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാം

ഒറ്റ ഫുള്‍ ചാര്‍ജില്‍ 50 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറിന്റെ മറ്റൊരു പ്രധാന ഗുണം. അതായത് ഇടമുറിയാതെ ദിവസങ്ങളോളം ഇവ ഉപയോഗിക്കാനായേക്കും. ചാര്‍ജിങ് കെയ്‌സ് ഉപയോഗിച്ച് പല തവണ ചാര്‍ജും ചെയ്യാം. ചാര്‍ജിങ് കെയ്‌സ് ഇയര്‍ബഡ്‌സ് കേടാകാതെ സംരക്ഷിക്കാനും ഉതകും.

ബ്ലൂടൂത് 5.3

ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറില്‍ ഏറ്റവും പുതിയ ബ്ലൂടൂത് 5.3 ഉപയോഗിച്ചിരിക്കുന്നതിനാല്‍, സ്ഥിരതയുളള കണക്ഷന്‍ വേഗത്തില്‍ നേടാം. ബ്ലൂടൂത് ഉള്ള എല്ലാ ഉപകരണങ്ങളോടും സഹകരിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest