അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.'അന്റാർട്ടിക്കൂലിത്തസ് ബ്രാഡി' എന്നാണ് ഈ ഫോസിലിന് നൽകിയിരിക്കുന്ന പേര്. ഇതിന് ഏകദേശം 6.8 കോടി വർഷം പഴക്കമുണ്ട്.
11 ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമുള്ള ഈ മുട്ട, കടുപ്പമുള്ള തോടിന് പകരം മൃദുവായ ആവരണത്തോടു കൂടിയതാണ്. പാമ്പിൻ മുട്ടകളോട് ഇതിന് സാമ്യമുണ്ട്. പണ്ട് സമുദ്രങ്ങൾ ഭരിച്ചിരുന്ന മൊസാസർ എന്ന കൂറ്റൻ കടൽ ഇഴജന്തുവിന്റേതാണ് ഈ മുട്ടയെന്ന് കരുതപ്പെടുന്നു.
ഈ പ്രദേശം പുരാതന കാലത്ത് കടൽ ജീവികൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയിരുന്ന ഒരിടമായിരുന്നു എന്നതിന്റെ തെളിവുകൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചു.
ഭീമൻ ജീവികൾ കടുപ്പമുള്ള മുട്ടകൾ മാത്രമേ ഇടൂ എന്ന മുൻധാരണയെ ഈ കണ്ടെത്തൽ തിരുത്തിക്കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.