അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ നൂറാം ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈവൻ ടൈഡ്സിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഇരുപത്തഞ്ചിന് വൈകിട്ട് ഏഴ് മണിക്ക് ദുബായ് മംസാർ സയാസി അക്കാദമി ഫോൾക് ലോർ തിയറ്ററിൽ വെച്ച് "സൗ സാൽ പെഹലെ" എന്ന ശീർഷകത്തിൽ സംഗീത സമർപ്പണം നടത്തുന്നു. മുഹമ്മദ് റാഫി എന്ന ഗായകന്റെ ജനനം മുതൽ മരണം വരെയുള്ള സംഗീത യാത്രയുടെ ഒരു ബയോ മ്യൂസിക് ഷോ ആയിരിക്കും ഇതെന്ന് ഷോ ഡയറക്ടർ യാസിർ ഹമീദ് അറിയിച്ചു. യു എ ഇ യിലും ഇന്ത്യയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി നാലായിരത്തോളം വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്ന ഈവൻ ടൈഡ്സിന്റെ പതിനെട്ടാം വാർഷിക ആഘോഷ പരിപാടികളും ഇതോടൊപ്പം നടക്കുന്നുണ്ട്
"ഛോട്ടാ റാഫി" എന്നറിയപ്പെടുന്ന യുവ ഗായകൻ ഡോ: സൗരവ് കിഷനും യുവ ഗായിക കല്യാണി വിനോദും നേതൃത്വം കൊടുക്കുന്ന ഗാനസന്ധ്യയിൽ സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
