തൃശൂർ: മെഡിക്കൽ, എഞ്ചിനിയറിംഗ് പരീക്ഷാ പരിശീലകരായ ആകാശ് എഡ്യുക്കേഷണൽ സർവീസസിൻ്റെ നാഷനൽ ടാലൻ്റ് ഹണ്ട് സ്കോളർഷിപ്പിനുള്ള ആന്തേ ഓൺലൈൻ പരീക്ഷ ഒക്ടോബർ നാലു മുതൽ 12 വരെ നടക്കും. ഓഫ്‌ലൈൻ പരീക്ഷ ഒക്ടോബർ അഞ്ചിനും 12 നും നടക്കു൦.
എട്ടു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പരീക്ഷയ്ക്ക് 250 കോടി രൂപയുടെ സ്കോളർഷിപ്പുകളും രണ്ടര കോടി രൂപയുടെ ക്യാഷ് അവാർഡുകളുമാണു സമ്മാനിക്കുന്നത്.
രാജ്യത്തെ 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 415 ലധികം ആകാശ് സെന്ററുകളിലാണു പരീക്ഷ. രജിസ്ട്രേഷൻ https://anthe.aakash.ac.in/home എന്ന വെബ്സൈറ്റിൽ ഓൺലൈനായോ അടുത്തുളള ആകാശ് സെൻ്ററിലോ നിർവ്വഹിക്കാം. 300 രൂപയാണ് ഫീസ്.
നീറ്റ്, ജെ ഇ ഇ, സ്റ്റേറ്റ് സി ഇ ടി, എൻ ടി എസ് ഇ, ഒളിംപിയാഡുകൾ തുടങ്ങിയ മത്സരപരീക്ഷകളിലേക്കു മികച്ച പരിശീലനം നൽകുന്ന പദ്ധതിയാണിത്.
വാർത്താ സമ്മേളനത്തിൽ ആകാശ് കേരള ബിസിനസ് മേധാവി സംഷീർ കെ., ബ്രാഞ്ച് മേധാവി കണ്ണർ ആർ., അക്കാദമിക് മേധാവി ഭാനുപ്രിയ എന്നിവർ പങ്കെടുത്തു.
