ഡാളസ് (ടെക്സാസ് ): മണലൂർ കുടുംബാംഗം അബ്രഹാം ജോൺ മണലൂർ (85) ഡാലസിൽ അന്തരിച്ചു വാർദ്ധക്യസഹജമായ കാരണങ്ങളാൽ 2026 ജനുവരി 30 വെള്ളിയാഴ്ചയായിരുന്നു അന്ത്യം.ഡാളസ് സെഹിയോൻ മാർത്തോമാ ചർച് അംഗമാണ്
1940 ഫെബ്രുവരി 28-നാണ് അദ്ദേഹം ജനിച്ചത്. ദീർഘകാലമായി അമേരിക്കയിൽ താമസമാക്കിയ അദ്ദേഹം മാർത്തോമാ സഭാ പ്രവർത്തനങ്ങളിലും സാമൂഹിക കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
"ഞാൻ നല്ല പോരാട്ടം പോരാടി, ഓട്ടം തികച്ചു, വിശ്വാസം കാത്തു..." (2 തിമോത്തിയോസ് 4:7-8) എന്ന ബൈബിൾ വചനം ഉയർത്തിപ്പിടിച്ചുകൊണ്ട്, ക്രിസ്തീയ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ബന്ധുക്കൾ അനുസ്മരിച്ചു.
സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.