advertisement
Skip to content

കരിവണ്ണൂരും കരിമണ്ണും സി പി എമ്മിനെ തിരിഞ്ഞു കുത്തുന്നു മുന്‍ മന്ത്രി എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

a. c. moideen

രാജേഷ് തില്ലങ്കേരി

ഏറെ കോളിളക്കം സൃഷ്ടിച്ച ബാങ്ക് തട്ടിപ്പായിരുന്നു തൃശ്ശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട കരിവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അരങ്ങേറിയത്. സി പിഎമ്മിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കരിവണ്ണൂര്‍ സഹകരണ ബാങ്കില്‍ നടന്നത് കേരളത്തില്‍ ഇന്നേവരെ നടന്നിട്ടില്ലാത്ത സഹകരണ ബാങ്ക് തട്ടിപ്പായിരുന്നു. 300 കോടി രൂപയാണ് ബാങ്കില്‍ നിന്നും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തത്. നിക്ഷേപകരുടെ പണം വ്യാജരേഖയുണ്ടാക്കിയും വായ്പ്പാ രേഖകളില്‍ കൃത്രിമം കാണിച്ചുമാണ് കോടികള്‍ തട്ടിയെടുത്തത്. ബാങ്കില്‍ നടന്ന ഈ വന്‍ തട്ടിപ്പിന് മന്ത്രിയും സി പി എം നേതാവുമായ എ സി മൊയ്തീന്റെ പങ്ക് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വീട്ടില്‍ ഇഡി റെയ്ഡിനെത്തിയത്. നവിലവില്‍ എം എല്‍ എയും സംസ്ഥാന സമിതി അംഗവുമാണ് എ സി മൊയ്തീന്‍. മന്ത്രിയാവുന്നതിന് മുന്‍പ് സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു.

ബാങ്കിലെ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചേര്‍ന്നു നടത്തിയ കോടികളുടെ വെട്ടിപ്പിന് അന്ന് മന്ത്രിയായിരുന്ന എ സി മൊയ്തീന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി ഇന്ന് രാവിലെ എ സി മൊയതീന്റെ വീട്ടില്‍ റെയ്ഡിനായി ഇ ഡി ഉദ്യോഗസ്ഥരെത്തിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അരങ്ങേറിയ ഈ ബാങ്ക് കൊള്ളയില്‍ ഇടപാടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും ആദ്യ ഘട്ടത്തില്‍ ആരോപണ വിധേയരാവരെ ചോദ്യം ചെയ്യാനോ, ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാനോ സഹകരണ വകുപ്പ് തയ്യാറായില്ല. വായ്പയെടുക്കാത്ത നിരവധി ബാങ്ക് അംഗങ്ങള്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് വിവരം ജനം അറിയുന്നത്. ബാങ്കിലെ ഉദ്യോഗസ്ഥര്‍ മന്ത്രിയായിരുന്ന എ സി മൊയ്തീന്റെ ബന്ധുവാണെന്നും മന്ത്രിക്ക് ഈ തട്ടിപ്പുമായി അടുത്ത ബന്ധമുണ്ടെന്നുമായ ബാങ്ക് സെക്രട്ടറിയും തട്ടിപ്പു കേസിലെ പ്രതിയുമായ ടി ആര്‍ സുനില്‍കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സി പി എം കുടുംബാംഗമായ ടി ആര്‍ സുനില്‍ പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശങങ്ങള്‍ അംഗീകരിച്ച് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ഉന്നതമായ ഗൂഢാലോചന നടന്നുവെന്നുമായിരുന്നു ആരോപണം. ഇ ഡി അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

രാവിലെ ഏഴുമണിയോടെ എ സി മൊയ്തീന്റെ വീട്ടില്‍ എത്തിയ അന്വേഷണ സംഘം മൊയ്തീന്റെ ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ സി പി എം ജില്ലാ കമ്മിറ്റിയോഗത്തിനായി പോകാനിരിക്കവേയാണ് ഇ ഡി സംഘം റെയ്ഡിനായി എത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിരവധി കേസുകളാണ് ചാര്‍ജ്ജുചെയ്തിരിക്കുന്നത്. എ സി മൊയ്തീന്റെ ബന്ധുവും കരുവന്നൂര്‍ ബാങ്ക് ജീവനക്കാരന്‍ ബാങ്കില്‍ നിന്നും പണം തട്ടിയെടുക്കുകയും ഈ തുക ഉപയോഗിച്ച് കരുവന്നൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുകയും ചെയ്തിരുന്നു. ഈ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചത് മന്ത്രിയായിരുന്ന എ സി മൊയ്തീനായിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കവേയാണ് അതേ ബാങ്കിലെ ജീവനക്കാരന്‍ തൊട്ടടുത്ത് സ്ഥാപനത്തിന് ഭീഷണിയാവും വിധം മറ്റൊരു സ്ഥാപനവുമായി എത്തിയപ്പോള്‍ അതിന് സി പി എം നേതാക്കള്‍ നല്‍കിയ പിന്തുണയും സംശയത്തിന്റെ നിഴലിലായിരുന്നു.

ബാങ്കില്‍ വന്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നതായി അന്ന് സി പി എം അനുയായിയും ബാങ്കിലെ ജീവനക്കാരനുമായിരുന്ന സുരേഷ് എന്നയാള്‍ നടത്തിയ നിയമ പോരാട്ടമാണ് ഈ വന്‍ കൊള്ളയെക്കുറിച്ച് വിവരം പുറത്തുവരാന്‍ സഹായിച്ചത്. ലക്ഷങ്ങള്‍ നിക്ഷേപിച്ച ഇടപാടുകാരര്‍ക്ക് ചികില്‍സാ ആവശ്യങ്ങള്‍ക്ക് പോലും പണം തിരികെ നല്‍കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയില്‍ റിസോര്‍ട്ടുകള്‍ പണിയാനുള്ള നീക്കം പാളിയതാണ് ബാങ്ക് പ്രതിസന്ധിയിലാവാന്‍ പ്രധാന കാരണം.
ബാങ്കില്‍ നിന്നും പണം തട്ടിയെടുത്ത് റിയലസ്റ്റേറ്റില്‍ വമ്പിച്ച നിക്ഷേപം നടത്തി, ലാഭം കൊയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

സി പി എമ്മിനെ ഏറെ പ്ര്തിരോധത്തിലാക്കിയ കരുവന്നൂര്‍ സകരണ ബാങ്ക് തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ആരായുന്നതിനിടയിലാണ് ഇ ഡിയുടെ അപ്രതീക്ഷിത ഇടപെടല്‍.

മുന്‍ മന്ത്രിയും സി പി എമ്മിന്റെ സമുന്നതനായ നേതാവുമായ എ സി മൊയ്തീന്‍ എം എല്‍ എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുന്നതില്‍ സി പി എം കേന്ദ്രങ്ങള്‍ ഞെട്ടലിലാണ്. മുഖ്യമന്ത്രിയും മകളും ഇടപെട്ട കരിമണല്‍ കര്‍ത്തയുടെ മാസപ്പടി വിവാദം പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നതിനിടയിലാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലും ഇ ഡി റെയ്ഡ്.

പാര്‍ട്ടി അന്വേഷണ കമ്മീഷനെ വച്ച് അന്വേഷണം നടത്തി, കുറ്റക്കാരനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നുള്ള പ്രസ്താവന നടത്തി രക്ഷപ്പെടുന്ന പതിവ് പരിപാടിയാണ് ഇ ഡി പൊളിച്ചത്. സി പി എം തൃശ്ശൂരില്‍ നേരത്തെ നേരിട്ട പ്രതിസന്ധിയില്‍ നിന്നും കൂടുതല്‍ വ്യാപ്തിയുള്ളതാണ് ഇപ്പോഴത്തെ രാഷ്ട്രീയാവസ്ഥ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest