advertisement
Skip to content

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തലയ്ക്ക് താഴെ തലയിണ വെച്ചു; മിസൗറിയിൽ അഫ്ഗാൻ സ്വദേശി പിടിയിൽ

പി പി ചെറിയാൻ

ജെഫേഴ്സൺ സിറ്റി: അമേരിക്കയിലെ മിസൗറിയിൽ സംശയത്തെത്തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാൻ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം രക്തം വാർന്ന് കിടന്ന ഭാര്യയുടെ തലയ്ക്ക് താഴെ ഇയാൾ തലയിണ വെച്ചുകൊടുത്തതായും കോടതി രേഖകൾ വ്യക്തമാക്കുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. "എനിക്ക് മറ്റ് വഴികളില്ലായിരുന്നു" എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

ജനുവരി 12-നായിരുന്നു സംഭവം. ഭാര്യയെ കുത്തിയ ശേഷം മൃതദേഹത്തിന് സമീപം പ്രാർത്ഥിക്കുകയും, തുടർന്ന് 18 മാസം പ്രായമുള്ള മകളെയും കൂട്ടി ഇയാൾ വീട്ടിൽ നിന്ന് കടന്നുകളയുകയും ചെയ്തു.

കൊലപാതക വിവരം അക്ബരി തന്നെ മകനെ ഫോണിലൂടെ അറിയിച്ചു. മകൻ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ അന്നേ ദിവസം തന്നെ ഇയാളെ പിടികൂടി. കുട്ടിയെ ബന്ധുവീട്ടിൽ സുരക്ഷിതയായി കണ്ടെത്തി.

അഫ്ഗാൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അക്ബരിക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഒന്നാം ഡിഗ്രി കൊലപാതകം, കുട്ടികളെ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

പബ്ലിക് കോടതി രേഖകൾ പ്രകാരം, അക്ബറിയുടെ ബോണ്ട് തീരുമാനം ജനുവരി 21 നും പ്രാഥമിക വാദം കേൾക്കൽ ഫെബ്രുവരി 19 നും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest