advertisement
Skip to content

ടാറ്റക്ക് കീഴിൽ എയര്‍ ഇന്ത്യ വിജയക്കുതിപ്പിൽ

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷത്തിന് ശേഷം, എയർ ഇന്ത്യയുടെ പ്രവര്‍ത്തനക്ഷമമായ എയർക്രാഫ്റ്റുകളുടെ എണ്ണം 27ശതമാനം വർദ്ധിച്ച് 100 ആയി.

ഏറ്റെടുക്കലിന് ശേഷം ടാറ്റക്ക് കീഴിൽ എയര്‍ ഇന്ത്യ ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ടാറ്റയുടെ വരുമാനം കൂടി. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് എയര്‍ലൈൻെറ ദിവസേനയുള്ള ശരാശരി വരുമാനം ഇരട്ടിയായതായി എയര്‍ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസൻ വ്യക്തമാക്കി.

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷത്തിന് ശേഷം, എയർ ഇന്ത്യയുടെ പ്രവര്‍ത്തനക്ഷമമായ എയർക്രാഫ്റ്റുകളുടെ എണ്ണം 27ശതമാനം വർദ്ധിച്ച് 100 ആയി. കൂടുതൽ ഫ്ലൈറ്റുകൾ ലഭ്യമായതോടെ ശരാശരി പ്രതിദിന സര്‍വീസ് നടത്തുന്ന ഫ്ലൈറ്റുകൾ 30 ശതമാനം ഉയര്‍ന്നു. പ്രതിവാര അന്താരാഷ്ട്ര ഫ്ലൈറ്റുകൾ 63 ശതമാനം വർദ്ധിപ്പിക്കാൻ എയർലൈന് കഴിഞ്ഞു. എയർ ഇന്ത്യയ്ക്ക് 113 വിമാനങ്ങളാണ് ഇപ്പോൾ ഉള്ളത്. അതിൽ 70 നാരോ ബോഡി എയര്‍ക്രാഫ്റ്റുകളും 43 വൈഡ് ബോഡി ജെറ്റുകളും ഉൾപ്പെടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിൽ എയര്‍ ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയര്‍ലൈനുകളിൽ ഒന്നാക്കുകയാണ് ടാറ്റ ഗ്രൂപ്പിൻെറ ലക്ഷ്യം. വിസ്താരയുമായുള്ള ലയനം കമ്പനി പ്രഖ്യാപിച്ചിരുന്നു. എയര്‍ ഏഷ്യ ഇന്ത്യയും കമ്പനി ഏറ്റെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest