advertisement
Skip to content

എയര്‍ ഇന്ത്യയ്ക്കായി 470 വിമാനങ്ങൾ വാങ്ങാനൊരുങ്ങി ടാറ്റ

210 എ3 നിയോ വിമാനങ്ങളും 40 എ350എസ് വിമാനങ്ങളുമാണ് എയര്‍ബസില്‍ നിന്ന് വാങ്ങുന്നത്. ഏകദേശം 500 കോടി ഡോളറിന്റേതാണ് ഇടപാട്.

എയര്‍ബസില്‍ നിന്നും 250 വിമാനങ്ങള്‍ എയര്‍ ഇന്ത്യ വാങ്ങും. ഇതു സംബന്ധിച്ച് ഇരുകമ്പനികളും ധാരണയിലെത്തിയതായി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓര്‍ഡര്‍ ആണ് ടാറ്റ എയര്‍ബസിന് നല്‍കിയത്.

210 എ3 നിയോ വിമാനങ്ങളും 40 എ350എസ് വിമാനങ്ങളുമാണ് എയര്‍ബസില്‍ നിന്ന് വാങ്ങുന്നത്. ഏകദേശം 500 കോടി ഡോളറിന്റേതാണ് ഇടപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രത്തന്‍ ടാറ്റ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇരുകമ്പനികളും തമ്മിലുള്ള കരാര്‍ പ്രഖ്യാപിച്ചത്.

വ്യോമയാന മേഖലയിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറുമെന്നും അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 2500 വിമാനങ്ങള്‍ വേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യയ്ക്കായി ആകെ 470 വിമാനങ്ങളാണ് ടാറ്റ വാങ്ങുന്നത്. അതില്‍ 220 എണ്ണം ബോയിംഗില്‍ നിന്നാണ് എത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest