advertisement
Skip to content

അക്ഷിം കെ. ജയിംസ് (ഫിലഡൽഫിയ) അന്തരിച്ചു

ഫിലഡൽഫിയ/ നടവയൽ: നടവയൽ കാരിക്കക്കുന്നേൽ ജയിംസ്-ഷിജി ദമ്പതികളുടെ മകൻ അക്ഷിം കെ. ജയിംസ് (19 ) അന്തരിച്ചു. സംസ്കാരം ഇന്ന് ജനുവരി 8, (തിങ്കളാഴ്ച്ച), വൈകുന്നേരം നാലു മണിയ്ക്ക് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ. സഹോദരി: ആൻമേരി. ബത്തേരി ഡോൺ ബോസ്കോ കോളജ് വിദ്യാർത്ഥിയായ അക്ഷിം, മൂന്ന് ആഴ്ച്ചകൾക്കു മുമ്പ് തലവേദനയെത്തുടർന്ന്, എം ആർ ഐ റിസൽട്ട് സൂചിപ്പിച്ചതനുസരിച്ച്, സർജറിയ്ക്ക് വിധേയനായി, വിമ്സ് മെഡിക്കൽ കോളജിലായിരുന്നു.

പഠനകുതുകിയും സ്നേഹസഹകരണവിദ്യാർത്ഥിജീവിത രീതികളാൽ മാതൃകാ വ്യക്തിത്വവുമായിരുന്ന, അക്ഷിം കെ. ജയിംസ്സിൻറെ, ആകസ്മിക വേർപാടിൽ, ബത്തേരി ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജോൺസൺ പൊന്തെൻപിള്ളി, നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പിൽഗ്രിം ചർച്ച് വികാരി ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസീസ്, നടവയൽ സെൻ്റ് തോമ്മസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ തോമസ് മാത്യൂ, നടവയൽ സെൻ്റ് തോമസ് എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ജോസ് കിഴക്കേത്തുണ്ടത്തിൽ, ഓർമ്മാ ഇൻറർ നാഷണൽ ട്രസ്റ്റീ ബോർഡ്ചെയർ ജോസ് ആറ്റുപുറം (ഫിലഡൽഫിയ) , ജനറൽ സെക്രട്ടറി ഷാ ജി അഗസ്റ്റിൻ (പാലാ), ഇന്ത്യാ പ്രൊവിൻസ് പ്രസിഡൻ്റ് പി സി വിൻസൻ്റ് (കോഴിക്കോട്), എന്നിവരും വയനാട്ടിലെയും സൗദി അറേബ്യ മലയാളി സമൂഹത്തിലെയും വിവിധ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും അനുശോചിച്ചു. ഓർമ്മാ ഇൻറർ നാഷണലിൻറെ കിങ്ഡം ഓഫ് സൗദിഅറേബ്യാ പ്രൊവിൻസ് പ്രസിഡൻറാണ് കാരിക്കക്കുന്നേൽ ജയിംസ്. പി ഡി ജോർജ് നടവയൽ മാതൃസഹോദരനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest