advertisement
Skip to content

ഡാളസ്-ഫോർട്ട് വർത്തിൽ ആമസോൺ ഡ്രോൺ ഡെലിവറി ആരംഭിച്ചു.

പി പി ചെറിയാൻ

ഡാളസ്‌ : അമേരിക്കയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോൺ, ഡാളസ്-ഫോർട്ട് വർത്ത് (ഡി-എഫ്-ഡബ്ല്യു) മേഖലയിൽ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചു.

നോർത്ത് ടെക്സാസിലെ റിച്ചാർഡ്‌സണിലാണ് ആദ്യമായി ഈ സേവനം ലഭ്യമാകുക.പ്രദേശത്തെ ഉപഭോക്താക്കൾക്ക് പതിനായിരക്കണക്കിന് സാധനങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഡ്രോൺ വഴി ലഭിക്കും.

5 പൗണ്ട് (ഏകദേശം 2.26 കിലോ) വരെ ഭാരമുള്ള പാക്കേജുകൾ വിതരണ കേന്ദ്രത്തിന്റെ 7-8 മൈൽ ചുറ്റളവിൽ ഡെലിവർ ചെയ്യും.ചെലവ്: ആമസോൺ പ്രൈം അംഗങ്ങൾക്ക് 4.99 ഡോളറാണ് ഡെലിവറി നിരക്ക്.

താരതമ്യേന തുറന്ന റെഗുലേറ്ററി അന്തരീക്ഷം, നല്ല കാലാവസ്ഥ എന്നിവ കാരണം ഡി-എഫ്-ഡബ്ല്യു പ്രദേശം ഡ്രോൺ കമ്പനികളെ ആകർഷിക്കുന്നുണ്ട്. വാൾമാർട്ടും ഈ രംഗത്ത് സജീവമാണ്.

വാക്കോ, സാൻ അന്റോണിയോ (ടെക്സാസ്), ടോളെസൺ (അരിസോണ), പോണ്ടിയാക് (മിഷീഗൺ), റസ്കിൻ (ഫ്ലോറിഡ) എന്നിവിടങ്ങളിലും ആമസോൺ ഡ്രോൺ ഡെലിവറി സേവനം അവതരിപ്പിച്ചിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest