advertisement
Skip to content

H-1ബി വിസ ഫീസ് അമേരിക്കന്‍ ചേംബർ ഓഫ് കോമേഴ്‌സ് ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടിക്ക്

പി പി ചെറിയാൻ

വാഷിങ്ടൺ ഡി.സി:അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ്H -1ബി വിസ അപേക്ഷക്‌ $100,000 ഫീസ്*നിയമവിരുദ്ധമാണെന്ന് * ആരോപിച്ച് ട്രംപ് ഭരണകൂടത്തിനെതിരെ കേസ് നൽകി.

ഒക്ടോബർ 17-ന് വാഷിങ്ടണിലുള്ള ജില്ലാ കോടതിയിൽ നൽകിയ പരാതിയിൽ ഈ ഫീസ് അമേരിക്കൻ കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്നും, പ്രത്യേക കഴിവുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ തടസ്സമാകും എന്നും ചംബർ അറിയിച്ചു.

സെപ്റ്റംബർ 19-ന് ട്രംപ് ഒപ്പുവെച്ച ഉത്തരവ് "തെറ്റായ നയവും നിയമവിരുദ്ധവുമാണ്" എന്നും ഇത് അമേരിക്കയുടെ സാമ്പത്തിക എതിരാളികൾക്ക് ഗുണകരമാകുമെന്നും അവർ പറഞ്ഞു.

യുഎസ് ചേംബർ ഓഫ് കോമേഴ്സിന്റെ വൈസ് പ്രസിഡന്റ് നീല്ബ്രാഡ്ലി, ഈ ഫീസ് അമേരിക്കൻ തൊഴിലാളികൾക്കുള്ള അവസരങ്ങൾ കുറയ്ക്കുമെന്നും, യുഎസ് സാമ്പത്തികരംഗത്തിന് കൂടുതൽ തൊഴിലാളികൾ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

ഇത് ട്രംപ് ഭരണകൂടത്തിന്റെ പുതിയ H -1ബി നയങ്ങൾക്ക് എതിരായ രണ്ടാമത്തെ വലിയ കേസ് ആണ്. അതിന് മുമ്പ് വിദ്യാഭ്യാസ, മതസംഘടനകൾ അടങ്ങിയ ഒരു കൂട്ടായ്മ ഒക്ടോബർ 3-ന് വിവാദ ഉത്തരവിനെതിരെ കേസ് നൽകിയിരുന്നു.

2024-ൽ നൽകിയ H -1ബി വിസകളിൽ 70% ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest