advertisement
Skip to content

ഉമ്മൻചാണ്ടി ഭവനം പ്രോജക്ടിലേക്ക് അമേരിക്കൻ മലയാളി ദമ്പതികളുടെ കൈത്താങ്ങ്

ജോസ് കാടാപുറം

ന്യൂയോർക്ക്:- മന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഉമ്മൻചാണ്ടി ഭവനം പ്രൊജക്റ്റിൻ്റെ ആദ്യത്തെ വീടിൻ്റെ താക്കോൽദാന ചടങ്ങ് തിരുവനന്തപുരം ബാലരാമപുരത്ത് വച്ച് നടത്തപ്പെട്ടു. ന്യൂയോർക്കിലെ കുന്നുപറമ്പിൽ ആൻഡ്രൂസ്- ശോശാമ്മ ദമ്പതികളാണ് ആദ്യത്തെ ഭവനം സ്പോൺസർ ചെയ്തത്. ചാണ്ടി ഉമ്മൻ എംഎൽഎയും ഡോ. മരിയ ഉമ്മനുമാണ് ഈ ചാരിറ്റബിൾ ട്രസ്റ്റിന് നേതൃത്വം നൽകുന്നത്. മറിയാമ്മ ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഈ സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സഹായിച്ച കുന്നുപറമ്പിൽ ആൻഡ്രൂസ് -ശോശാമ്മ ദമ്പതികൾക്ക് ട്രസ്റ്റിന്റെ പേരിൽ ചാണ്ടി ഉമ്മൻ എംഎൽഎ നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest