advertisement
Skip to content

അമിക്കോസ് നോർത്ത് ഈസ്റ്റ് റിജിയണൽ സംഗമം ന്യൂജേഴ്സിയിൽ

ന്യൂയോർക്ക് : തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ആയ അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് (അമിക്കോസ് ) നോർത്ത് ഈസ്റ്റ് റീജിയണലിന്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു ഒത്തുകൂടൽ ന്യൂജേഴ്സി റിസോയ് റസ്റ്റോറന്റിൽ വെച്ച് (South Brunswick, 620 Georges Rd # 679, Monmouth Jn, NJ 08852) മെയ്‌ 10 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ നടത്തപ്പെടും.

മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ഒത്തുചേരൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഇപ്പോഴും ആഴത്തിൽ വേരോടുന്ന വൈകാരികതയെക്കുറിച്ചുമുള്ള ഓർമ്മപ്പെടുത്തലും, മധുരമേറിയ ഓർമ്മകളിലൂടെ സഞ്ചരിക്കാനും പുതിയ വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമാക്കിയുള്ളതാണന്ന് അമിക്കോസ് പ്രസിഡന്റ് സാബു തോമസ്(ചിക്കാഗോ), പിആർഒ ജിമ്മി കുളങ്ങര(ഡാലസ് ) എന്നിവർ അറിയിച്ചു.

നോർത്ത് ഈസ്റ്റ് റീജിയണിൽപ്പെട്ട എല്ലാ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥികളെയും ഈ ഒത്തുചേരൽ സംഗമത്തിലേക്ക് ക്ഷണിക്കുന്നതായി നോർത്ത് ഈസ്റ്റ് റീജിയണൽ കോർഡിനേറ്റർ സജി ഫിലിപ്പ് (732 829 1272) അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest