advertisement
Skip to content

അമൂൽ ഫ്രാഞ്ചൈസി ചുരുങ്ങിയ ചെലവിൽ ഒരു ബിസിനസ് തുടങ്ങാം

ചെറിയ ഭക്ഷ്യ കമ്പനിയുടെ ഫ്രാഞ്ചൈസി 5-10 ലക്ഷം രൂപയ്ക്ക് ലഭിക്കുമ്പോൾ അന്താരാഷ്ട്ര ബ്രാന്‍ഡിന് 1 കോടിയോളം രൂപ ചെലവാക്കേണ്ടി വരും.

ചുരുങ്ങിയ ചെലവിൽ ആരംഭിക്കാവുന്ന ബിസിനസ് ആശയങ്ങളിലൊന്നാണ് ഫ്രാഞ്ചൈസികൾ. രാജ്യത്ത് വിവിധ ബിസിനസ് നടത്തുന്ന കമ്പനികൾ ഫ്രാഞ്ചൈസികൾ നൽകി വരുന്നുണ്ട്. ഓരോരുത്തരുടെയും താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള മേഖലകളിൽ ബിസിനസ് ആരംഭിക്കാമെന്നതാണ് ഫ്രാഞ്ചൈസികളുടെ ​ഗുണം. കമ്പനികളുടെ ബ്രാൻഡ് വാല്യു ഉപയോ​ഗപ്പെടുത്തി ബിസിനസിന് പ്രമോഷനും ആൾക്കാരെ ആകർഷിക്കാനും സാധിക്കും എന്നതാണ് ഫ്രാഞ്ചൈസി മോഡലുകളുടെ ​ഗുണം. ഇത്തരത്തിൽ ആരംഭിക്കാവുന്നൊരു ഫ്രാ‍ഞ്ചൈസിയാണ് അമൂലിന്റേത്. വിശദാംശങ്ങൾ ചുവടെ പരിശോധിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ചുള്ള ഫ്രാഞ്ചൈസിയാണോ എന്ന് തിരഞ്ഞെടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം, ജുവലറി, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം തുടങ്ങിയ സര്‍വ മേഖലകളിലും ഇന്ന് ഫ്രാഞ്ചൈസി ബിസിനസുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നുണ്ട്. താല്പര്യമനുസരിച്ച് ഓരോ മേഖലയിലും സ്വന്തം ബജറ്റിന് അനുസരിച്ച ഫ്രാഞ്ചൈസി കണ്ടെത്തുകയാണ് വേണ്ടത്. ചെറിയ ഭക്ഷ്യ കമ്പനിയുടെ ഫ്രാഞ്ചൈസി 5-10 ലക്ഷം രൂപയ്ക്ക് ലഭിക്കുമ്പോൾ അന്താരാഷ്ട്ര ബ്രാന്‍ഡിന് 1 കോടിയോളം രൂപ ചെലവാക്കേണ്ടി വരും.

അമൂൽ ഫ്രാഞ്ചൈസി

രണ്ട് തരത്തിലുള്ള ഫ്രാഞ്ചൈസികളാണ് അമൂലിൽ നിന്നും ലഭിക്കുന്നത്. പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റുകളും ഐസ്‌ക്രീം സ്‌കൂപ്പിംഗ് പാര്‍ലറുകളുമാണ് അമൂലിന് കീഴില്‍ ആരംഭിക്കാന്‍ സാധിക്കുന്നത്. അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്ലേറ്റുകൾ അമൂല്‍ കിയോസ്‌ക്, അമൂല്‍ റെയില്‍വെ പാര്‍ലര്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇവ ആരംഭിക്കുന്നതിനുള്ള ചെലവുകൾ നോക്കാം.

അമൂൽ പ്രിഫേർഡ് ഔട്ട്ലേറ്റ്- ചെലവ്

കട മുറിയും 2 ലക്ഷം രൂപയ്ക്കടുത്ത് നിക്ഷേപിക്കാനുമുള്ളൊരാള്‍ക്ക് അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റുകള്‍ ആരംഭിക്കാവുന്നതാണ്. പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റിലേക്ക് ആവശ്യമായ ഡീപ്പ് ഫ്രീസര്‍, വിസികൂളര്‍, മില്‍ക് കൂളര്‍, പിസ ഓവന്‍ എന്നിവയ്ക്കായി 80,000 രൂപയോളം ചെലവ് വരും. പ്രിഫേർഡ് ഔട്ട്ലേറ്റുകൾ റെയിൽവെ സ്റ്റേഷനിലും സ്ഥാപിക്കാൻ സാധിക്കും. ഇതിന് റെയില്‍വെയില്‍ നിന്ന് അലോട്ട്‌മെന്റ് ലഭിക്കണം.

കിയോസ്‌ക് സ്റ്റാള്‍ എന്നിവ സ്ഥാപിക്കാനായി 2.5 ലക്ഷം മുതൽ 4 ലക്ഷം രൂപ ചെലവ് വരും. സെക്യൂരിറ്റി നിക്ഷേപമായി 1 ലക്ഷം രൂപ അമൂലിലേക്ക് അടയ്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest