advertisement
Skip to content

ഡെന്റണിൽ പോലീസിനു നേരെ ഇരുമ്പ് വടികൊണ്ട് ആക്രമണത്തിന് മുതിർന്നയാൾ വെടിയേറ്റ് മരിച്ചു

ഡെന്റൺ:ഡെന്റണിൽ പോലീസിനു നേരെ ഇരുമ്പ് വടികൊണ്ട് ആക്രമണത്തിന് മുതിർന്നയാൾ വെടിയേറ്റ് മരിച്ചു അമേരിക്കയിലെ ടെക്സസിലുള്ള ഡെന്റണിലെ പിക്കിൾബോൾ കോർട്ടിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച നിലയിലുള്ള ഒരാളെക്കുറിച്ച് ലഭിച്ച പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു പോലീസ്.

 കൈയ്യിൽ ഇരുമ്പ് വടിയുമായി കോർട്ടിന് മുകളിലെ വേലിയിൽ കയറി നിന്ന വ്യക്തി, തന്നെ കൊല്ലാൻ പോലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

പോലീസുകാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വേലിയിൽ നിന്ന് താഴെയിറങ്ങി ഇരുമ്പ് വടിയുമായി ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തു.

പ്രതിയെ തടയാൻ ടേസർ (Taser) തോക്ക് ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു.

പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ ഉദ്യോഗസ്ഥർക്കോ മറ്റ് ആളുകൾക്കോ പരിക്കേറ്റിട്ടില്ല. വെടിയുതിർത്ത ഉദ്യോഗസ്ഥനെ ഔദ്യോഗിക നടപടികളുടെ ഭാഗമായി അവധിയിൽ പ്രവേശിപ്പിച്ചു. ടെക്സസ് റേഞ്ചേഴ്‌സ് (Texas Rangers) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest