advertisement
Skip to content

ഈശ്വരോ രക്ഷതു!

കാമുകീകാമുകന്മാർ ആത്മഹത്യ ചെയ്തുകഴിഞ്ഞാൽ കുറച്ചുകാലം നാട്ടുകാരും വീട്ടുകാരും പതം പറയും, പിന്നെ ജോത്സ്യന്മാരുടെ നിർദേശപ്രകാരം ചില ആവാഹനങ്ങൾ നടത്തി ഒഴിപ്പിക്കും (ആരെ എന്ന് ചോദിക്കണ്ട. വിശ്വാസമാണ്. പോക്കറ്റിലെ കാശ് ജോൽസ്യന്റെ അക്കൗണ്ടിലേക്ക് ഒഴിഞ്ഞു എന്നും പറയാം.) പിന്നെ എല്ലാരും മറക്കും. അത്ര തന്നെ!

Anil Kumar CP

സത്യം പറയട്ടെ, ആ വാർത്ത വായിച്ച് കരയണോ ചിരിക്കണോ എന്ന സംശയത്തിലായി ഞാൻ. വാർത്ത ഇതാണ്, കമിതാക്കൾ ആത്മഹത്യ ചെയ്തു (സ്വാഭാവികം, അതൊരു നാട്ടുനടപ്പാണല്ലോ) പ്രായശ്ചിത്തമായി പ്രതിമകൾ സ്ഥാപിച്ച് കല്യാണം നടത്തി ബന്ധുക്കൾ!(ങേ!!!)

ശരിയാണ്, വീട്ടുകാർ എതിർത്താൽ വളരെ ദുർബലചിത്തർ ആത്മഹത്യ ചെയ്യും. അതും ചിലപ്പോൾ കീടനാശിനി കുടിച്ച് കൈകൾ കോർത്തുപിടിച്ച്, വല്ല പാടവരമ്പത്തും ആവും അവർ മരിക്കാൻ കിടക്കുക. ആ കിടപ്പുകണ്ടാൽ ഇത്രേം ധൈര്യത്തിന്റെ പാതി പോരായിരുന്നോ ജീവിക്കാൻ എന്നു നമുക്ക് ചോദിക്കാൻ തോന്നും! അടുത്തത് കാമുകിയുടെ സാരിയുടെ രണ്ടത്തറ്റത്തായി തൂങ്ങി മരിക്കുന്നതാണ്.

പിന്നെയുള്ളത് ഹോട്ടൽമുറിയിൽ കൈയിലെ ഞരമ്പു മുറിച്ച്, ഫാനിൽ തൂങ്ങുക, അല്ലെങ്കിൽ വിഷം കഴിക്കുക, ഉറക്കഗുളിക കഴിക്കുക തുടങ്ങിയ രീതികളാണ്. അപൂർവമായി ഒതളങ്ങപ്പരിപ്പ് കൊറിച്ചുകൊണ്ടും പ്രണയത്തിനെതിരുനിന്ന സകലരുടേയും പിന്നീടുള്ള ജീവിതകാലം നീറിപ്പുകയും എന്ന പ്രതീക്ഷയിൽ ചത്തുകളയുന്നതും ഒരു രീതിയാണ്!

കാമുകീകാമുകന്മാർ ആത്മഹത്യ ചെയ്തുകഴിഞ്ഞാൽ കുറച്ചുകാലം നാട്ടുകാരും വീട്ടുകാരും പതം പറയും, പിന്നെ ജോത്സ്യന്മാരുടെ നിർദേശപ്രകാരം ചില ആവാഹനങ്ങൾ നടത്തി ഒഴിപ്പിക്കും (ആരെ എന്ന് ചോദിക്കണ്ട. വിശ്വാസമാണ്. പോക്കറ്റിലെ കാശ് ജോൽസ്യന്റെ  അക്കൗണ്ടിലേക്ക് ഒഴിഞ്ഞു എന്നും പറയാം.) പിന്നെ എല്ലാരും മറക്കും. അത്ര തന്നെ!

പക്ഷേ, ഇവിടെ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നു, ഗുജറാത്തിലാണ് സംഭവം. ബന്ധുക്കളായ കമിതാക്കൾ ആത്മഹത്യ ചെയ്തു. ബന്ധുക്കളായതുകൊണ്ടാണ് രണ്ടുപേരുടേയും കുടുംബങ്ങൾ വിവാഹത്തിനു സമ്മതിക്കാതിരുന്നത്. പക്ഷേ, പിള്ളേര് ആത്മഹത്യ ചെയ്തു. ആറുമാസം കഴിഞ്ഞപ്പോൾ വീട്ടുകാർക്ക് വീണ്ടുവിചാരം. പാവം മക്കൾ, അവരുടെ ആഗ്രഹം നിറവേറ്റണം! പിന്നെ വേഗം രണ്ടുപേരുടേയും പ്രതിമകൾ നിർമിച്ചു പെയിന്റ്  അടിച്ച്, തുണി ഉടുപ്പിച്ച്, അലങ്കരിച്ച്, പയ്യന് ഒരു കൂളിങ് ഗ്ലാസും ഫിറ്റ് ചെയ്യിച്ച് ഉഷാറാക്കി രണ്ടു പ്രതിമകളേയും കല്യാണം കഴിപ്പിച്ചു. ബലേ ഭേഷ് !

പോയ ബുദ്ധി ‘പി. ടി. 7’ പിടിച്ചാലും തിരിച്ചു കിട്ടില്ലാന്ന് വനംവകുപ്പുകാര് പറയുന്നപോലെ എന്തിനോവേണ്ടി ഒരു കല്യാണം! ഇനിയിപ്പം മരിച്ച രണ്ടുപേരും സ്വർഗത്തിൽവെച്ച് ഹണിമൂൺ ഘോഷിക്കുമായിരിക്കും. അല്ലാതെന്ത് പറയാൻ?

വിവാഹം, ആത്യന്തികമായി പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടുപേർക്കിടയിലുള്ള ഒരു ഇടപാടായി എന്ന് അംഗീകരിക്കപ്പെടുമോ അന്നേ ഈ ലോകം നന്നാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest