advertisement
Skip to content

അനീഷ പി യുടെ കൃതികൾ പ്രകാശിപ്പിച്ചു

ഷാർജ : അനീഷ പി രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഷാർജ മുവൈലയിലെ അൽ സഹ്‌റ ചിൽഡ്രൻ സ്‌കിൽ ടെവേലോപ്മെന്റ്റ് സെന്ററിൽ വെച്ച് നടന്നു . ഫേബിയൻ ബുക്സ് പ്രസിദ്ധീകരിച്ച കുഞ്ഞിപ്പൂച്ച എന്നകുട്ടിക്കവിതകളുടെയും നാല് ബി എന്ന ഓർമ്മക്കുറിപ്പുകളുടെയും പ്രകാശനമാണ് നടന്നത്. കുഞ്ഞിപ്പൂച്ചയുടെ പ്രകാശനം കവി മുരളി മംഗലത്ത് സിറൂജ ദിൽഷാദിന് നൽകിക്കൊണ്ടും നാല് ബി , ഷാർജ ബുക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ ബിജു വിജയ്ക്ക് നൽകിക്കൊണ്ടും പ്രകാശനം നിർവ്വഹിച്ചു . ദീപ ചിറയിൽ , ഷാജി ഹനീഫ് എന്നിവർ പുസ്തക പരിചയം നടത്തി . അനീഷയുടെ 'അമ്മ പറയുന്നത് എന്ന കവിതയുടെ നൃത്താവിഷ്കാരം നടന്നു . അനാമിക പ്രവീണും മാളവിക പ്രവീണും ചേർന്ന് അവതരിപ്പിച്ച നൃത്തത്തിൻറെ ആവിഷ്കാരം രജീഷ് കണ്ണൂരും ആലാപനം സുപ്രിയ രാജുമാണ് . ആദിയ പ്രമോദ് , ജയകുമാർ മല്ലപ്പള്ളി , സീനോ ജോൺ നെറ്റോ എന്നിവർ അനീഷയുടെ കവിതകൾ ആലപിച്ചു . പ്രവീൺ പാലക്കീൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വെള്ളിയോടൻ അധ്യക്ഷത വഹിച്ചു . പ്രവാസി ബുക്സ് സംഘടിപ്പിച്ച ചടങ്ങിൽ ഇസ്മായിൽ മേലടി, ഇ കെ ദിനേശൻ , ഗീത മോഹൻ , സഹർ അഹമ്മദ് , ജാസ്മിൻ സമീർ , സാനിയോ ദോഫനെ , ദൃശ്യ ഷൈൻ , റസീന കെ പി , ധന്യ അജിത് , സൗമ്യ പ്രവീൺ എന്നിവർ ആശംസകളർപ്പിച്ചു . എഴുത്തും ജീവിതവും എന്ന വിഷയത്തിൽ അനീഷ സദസ്സുമായി സംവദിച്ചു . കവി അനൂപ് ചന്ദ്രൻ , നിസാർ ഇബ്രാഹിം , ഗോപിനാഥ് , സൈഫുദ്ധീൻ ആദികടലായി , ഇസ്മായിൽ കൂളത്ത്, ഹമീദ് കാലിക്കറ്റ്, അഫ്സൽ തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest