advertisement
Skip to content

രാജ്യത്തെ രണ്ടാമത്തെ സ്റ്റോർ തുറക്കാനൊരുങ്ങി ആപ്പിൾ

ഐഫോണിന്റെ ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക റീട്ടെയിൽ സ്റ്റോറായ ആപ്പിൾ ബികെസി ഏപ്രിൽ 18 ന് പൊതുജനങ്ങൾക്കായി തുറക്കും. തൊട്ടുപിന്നാലെ രാജ്യത്തെ രണ്ടാമത്തെ സ്റ്റോർ ഏപ്രിൽ 20നും തുറക്കും. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ആപ്പിൾ ഉൽപന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനും പുതിയ സ്റ്റോറുകളിലൂടെ സാധിക്കും.
ആപ്പിളിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ തുറക്കുന്നതായി പ്രഖ്യാപിച്ചത്. മുംബൈയിലെ ആപ്പിൾ സ്റ്റോർ ഏപ്രിൽ 18 ന് രാവിലെ 11 ന് തുറക്കുമെന്ന് കുപെർട്ടിനോ ആസ്ഥാനമായുള്ള ആപ്പിൾ സ്ഥിരീകരിച്ചു, അതേസമയം, കമ്പനിയുടെ രണ്ടാമത്തെ സ്റ്റോറായ ആപ്പിൾ സകേത് ഏപ്രിൽ 20ന് 10 മണിക്ക് ഡൽഹിയിലും തുറക്കും. ആപ്പിൾ ഉൽപന്നങ്ങൾ നേരിട്ട് കണ്ട് വാങ്ങാനും മറ്റു സേവനങ്ങൾ ലഭ്യമാക്കാനും ഇതുവഴി സാധിക്കുമെന്ന് ഐഫോൺ നിർമാതാവ് പറഞ്ഞു.

സാകേത് സ്റ്റോറിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. രാജ്യ തലസ്ഥാനത്തുള്ള ഐക്കണിക് ഗേറ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണിത്. എന്നാൽ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിൾ ബികെസി സ്റ്റോർ സ്ഥിതി ചെയ്യുന്നത്. ഐതിഹാസികമായ കാളി പീലി ടാക്സി ആർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്ത മുംബൈ സ്റ്റോറിന്റെ ആദ്യ ചിത്രങ്ങൾ ആപ്പിൾ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ തുറക്കുന്നതിനോടനുബന്ധിച്ച് ആപ്പിൾ ‘മുംബൈ റൈസിങ്’ എന്ന പേരിൽ പ്രോഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ പ്രാദേശിക സമൂഹത്തെയും സംസ്‌കാരത്തെയും ആഘോഷിക്കുന്നതിനോടൊപ്പം ആപ്പിളിന്റെ ഉൽപന്നങ്ങളും സേവനങ്ങളും കൂടുതൽ പേരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest