advertisement
Skip to content

ആപ്പിള്‍ റിയാലിറ്റി പ്രോ ഹെഡ്‌സെറ്റ് ജൂണില്‍ എത്തും

അവസാനം ആപ്പിള്‍ ആ തീരുമാനമെടുത്തെന്നു കരുതാം! പല തവണ അവതരണം മാറ്റി വച്ച ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി-വെര്‍ച്വല്‍ റിയാലിറ്റി (എആര്‍-വിആര്‍) ഹെഡ്‌സെറ്റ് ഈ ജൂണില്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ കമ്പനിയെക്കുറിച്ച് ഏറ്റവും വിശ്വസനീയ വിവരങ്ങള്‍ പുറത്തുവിടുന്ന ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ ആണ് പുതിയ അവകാശവാദം നടത്തിയിരിക്കുന്നത്. ജൂണില്‍ നടക്കുന്ന ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണം തന്നെ എആര്‍-വിആര്‍ ഹെഡ്‌സെറ്റ് ആയിരിക്കുമെന്നാണ് ഗുര്‍മന്‍ പറയുന്നത്. 'ആപ്പിള്‍ റിയാലിറ്റി പ്രോ' എന്നായിരിക്കും ഹെഡ്‌സെറ്റിന്റെ പേരെന്നും അവകാശവാദമുണ്ട്. ഐഫോണ്‍ മോഹത്തിനു പുറമെ ആപ്പിള്‍ റിയാലിറ്റി പ്രോ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും ഇനി വ്യാപകമാകുമോ എന്നതാണ് ചോദ്യം.

∙ ആദ്യം മുതല്‍ വിവാദം

ഏകദേശം 2016 മുതല്‍ ആപ്പിള്‍ ഒരു ഹെഡ്‌സെറ്റ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതായി അവകാശവാദങ്ങളുണ്ടായിരുന്നു. ഐഫോണടക്കം പല ആപ്പിള്‍ ഉപകരണങ്ങളുടെയും രൂപകല്‍പനയ്ക്ക് നേതൃത്വം നല്‍കിയ ജോണി ഐവ് അടക്കം ഒരുപറ്റം സുപ്രധാന ജോലിക്കാര്‍ ആപ്പിള്‍ വിട്ടത് ഈ ഉപകരണത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണെന്നും വാദങ്ങളുണ്ട്. ഈ വര്‍ഷമാദ്യം ഹെഡ്‌സെറ്റ് പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു എങ്കിലും പല ആപ്പിള്‍ ജോലിക്കാരും അതിനെതിരെ രംഗത്തു വന്നുവെന്നും സൂചനകളുണ്ട്. 3000 ഡോളറായിരിക്കും ഈ മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റിന്റെ വിലയെന്നു പറയപ്പെടുന്നു. ഇത്രയും വിലയ്ക്ക് വാങ്ങാന്‍ എന്താണ് ആ ഉപകരണത്തിലുള്ളത് എന്നും മറ്റും ചില ആപ്പിള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest