advertisement
Skip to content

ഇന്ത്യയിൽ റെക്കോർഡിട്ട് ആപ്പിൾ

ഇന്ത്യയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ ഒരു ബില്യൺ ഡോളറിന്റെ സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യ കമ്പനിയായി ആപ്പിൾ മാറിയതായാണ് റിപ്പോർട്ട്.

ഇന്ത്യയിൽ ആപ്പിൾ, അവരുടെ നിരവധി ഐഫോൺ ലൈനപ്പുകൾ നിർമിച്ചുവരുന്നുണ്ട്. ഐഫോൺ 12, ഐഫോൺ 13, എന്തിന് ഐഫോൺ 14, ഐഫോൺ 14 പ്ലസ് വരെ നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന ആപ്പിളിന്റെ കരാർ നിർമാതാക്കൾ തമിഴ്നാട്ടിലും കർണാടകയിലും വെച്ച് നിർമിക്കുന്നുണ്ട്. ഇന്ത്യയിൽ മറ്റേത് കമ്പനികൾക്കും സൃഷ്ടിക്കാൻ കഴിയാത്ത പുതിയ റെക്കോർഡാണ് ആപ്പിൾ, ഇപ്പോൾ കുറിച്ചിരിക്കുന്നത് .

ഇന്ത്യയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ ഒരു ബില്യൺ ഡോളറിന്റെ സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യ കമ്പനിയായി ആപ്പിൾ മാറിയതായാണ് റിപ്പോർട്ട്. 2022 ഡിസംബറിൽ കമ്പനി 8,100 കോടി രൂപയുടെ ഐഫോണുകൾ കയറ്റുമതി ചെയ്തതായും ഇത് സ്മാർട്ട്‌ഫോണുകളുടെ മൊത്തത്തിലുള്ള വ്യവസായ കയറ്റുമതി 10,000 കോടി രൂപയായി ഉയർത്തിയതായും ദി ഇക്കണോമിക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.

ആപ്പിളും സാംസങ്ങുമാണ് ഇന്ത്യയിൽ നിന്ന് മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നതിൽ മുൻനിരയിലുള്ള വിദേശ കമ്പനികൾ. എന്നിരുന്നാലും, സർക്കാർ കണക്കുകൾ പ്രകാരം, ആപ്പിൾ സാംസങ്ങിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ കയറ്റുമതിക്കാരായി മാറിയിരിക്കുകയാണ്.

ഫോക്‌സ്‌കോൺ ഹോൺ ഹായ്, പെഗാട്രോൺ, വിസ്‌ട്രോൺ എന്നീ മൂന്ന് കരാർ നിർമ്മാതാക്കളിലൂടെ ഐഫോൺ 12, 13, 14, 14+ എന്നിവയുൾപ്പെടെ നിരവധി ഐഫോൺ മോഡലുകൾ ആപ്പിൾ ഇന്ത്യയിൽ നിന്ന് നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest