advertisement
Skip to content

കൂടുതൽ മികവോടെ ആപ്പിൾ iOS 17 ഉടൻ പുറത്തിറങ്ങുന്നതായി സൂചന

iOS 17 ഹെഡ്‌സെറ്റിനായി വാച്ച് ആപ്പിന് സമാനമായ അതിനേക്കാൾ കൂടുതൽ ഫീച്ചേഴ്സ് ഉള്ള ഒരു പുതിയ അപ്ലിക്കേഷൻ അവതരിപ്പിക്കാൻ ആണ് സാധ്യത.

വാഷിംഗ്ടൺ: അമേരിക്കൻ ടെക് ഭീമൻ ആയ  ആപ്പിൾ ഏറ്റവും പുതിയ പതിപ്പായ iOS 16.3നു ശേഷം iOS17 പുറത്തിറക്കുന്നതായി സൂചന. ഐഫോൺ 15 സീരീസിനൊപ്പം iOS 17 പുറത്തിറങ്ങും എന്നും, പുതിയ iOS 17ൽ  വിഷ്വൽ ഫീച്ചേഴ്സിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ എല്ലാ എന്നുമാണ്   സാങ്കേതിക വാർത്തയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റായ ജിഎസ്എം അരീന പറയുന്നത്.

വാസ്തവത്തിൽ, ഇത് iOS 16-ന് സമാനമായി തോന്നുമെങ്കിലും, വരാനിരിക്കുന്ന ഐഒഎസ് 17 വേർഷൻ  സ്ഥിരതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിലും ആപ്പിളിന്റെ റിയാലിറ്റി പ്രോ AR/VR ഹെഡ്‌സെറ്റിനെ സപ്പോർട്ട് ചെയ്യുന്ന തരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.

iOS 17 ഹെഡ്‌സെറ്റിനായി വാച്ച് ആപ്പിന് സമാനമായ അതിനേക്കാൾ കൂടുതൽ ഫീച്ചേഴ്സ് ഉള്ള ഒരു പുതിയ  അപ്ലിക്കേഷൻ അവതരിപ്പിക്കാൻ ആണ് സാധ്യത. കൂടാതെ, മ്യൂസിക് ആപ്പ് അതിനുള്ളിലെ നാവിഗേഷനുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ വരുത്താനും കൂടാതെ മെച്ചപ്പെട്ട രാതിയിലുള്ള  Mail, Reminder, Files എന്നീ ആപ്പുകളും ഐഒഎസ് 17 നു ഒപ്പം പുറത്തികാനാണ് സാധ്യത.

IOS 17 ഒരു ഡൈനാമിക് ഐലൻഡുള്ള ആറ് ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ നിർമ്മിച്ചതാണെന്ന് തോന്നുന്നു, അതിൽ രണ്ടെണ്ണം ഇതിനകം ലഭ്യമായ iPhone 14 Pro, iPhone 14 Pro Max എന്നിവയാണ്. അതിനാൽ വരാനിരിക്കുന്ന നാല് ഐഫോൺ 15 മോഡലുകളും ഡൈനാമിക് ഐലൻഡ് അവതരിപ്പിക്കുമെന്ന് തോന്നുന്നു. പുതിയ സീരീസുകളിൽ  നോച്ച് ഒഴിവാക്കിയായിരിക്കും പുറത്തിറക്കുന്നത്.

വരാനിരിക്കുന്ന നാല് ഐഫോണുകൾക്കും USB-C പോർട്ട് തന്നെയായിരിക്കും, എന്നാൽ Pro, Pro Max എന്നിവ മാത്രമേ USB 3.2 വേഗതയെ പിന്തുണയ്ക്കൂ.  ഐഫോൺ 15 പ്രോ മാക്‌സ് ഐഫോൺ 15 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ "കൂടുതൽ നൂതനമായ" ഇമേജ് പ്രോസസ്സിംഗ് സോഫ്റ്റ്‌വെയറും   മികച്ച കൂളിംഗ് സിസ്റ്റവുമായി വരുമെന്നാണ് ജിഎസ്‌എം അരീന പറയപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest