advertisement
Skip to content

പേസ്മേക്കര്‍ ശരീരത്തില്‍ ഘടിപ്പിച്ചവര്‍ക്ക് ആപ്പിളിന്റെ മുന്നറിപ്പ്

പേസ്മേക്കര്‍ പോലുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ശരീരത്തില്‍ ഘടിപ്പിച്ചവര്‍ക്കുള്ള ആപ്പിളിന്റെ മുന്നറിയിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇത്തരക്കാര്‍ ഐഫോണുകളെ 15 സെന്റിമീറ്ററെങ്കിലും അകലത്തില്‍ വയ്ക്കണമെന്നാണ് ആപ്പിള്‍ നല്‍കുന്ന മുന്നറിയിപ്പ്. ആപ്പിളിന്റെ ബ്ലോഗ് പോസ്റ്റിലാണ് തങ്ങളുടെ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്തിക മണ്ഡലവും കാന്തങ്ങളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാമെന്ന് പറഞ്ഞിട്ടുള്ളത്.

ഫിറ്റ്ബിറ്റ്, ആപ്പിള്‍ വാച്ചുകള്‍ എന്നിവയും സമാനമായ ഉപകരണങ്ങളും ശരീരത്തില്‍ ഘടിപ്പിച്ച ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നുവെന്ന് കഴിഞ്ഞ മാസം പുറത്തുവന്ന ഒരു പഠനം കണ്ടെത്തിയിരുന്നു. പേസ് മേക്കറുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ തക്കശേഷിയുള്ള കാന്തങ്ങളും വൈദ്യുത കാന്തിക മണ്ഡലവും ആപ്പിള്‍ ഉപകരണങ്ങളിലുണ്ട് എന്നതാണ് മുന്നറിയിപ്പിന് പിന്നില്‍. ഐഫോണ്‍ 13, 14 എന്നിവയ്ക്ക് പുറമേ എയര്‍പോഡ്, ആപ്പിള്‍ വാച്ച്, ഹോം പോഡ്, ഐപാഡ്, മാക്, ബീറ്റ്സ് എന്നിവ ഉപയോഗിക്കുന്നവരും കരുതലെടുക്കണം. സുരക്ഷിതമായ അകലത്തില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ വയ്ക്കുകയെന്ന പോംവഴിയാണ് ഈ പ്രശ്നത്തിന്റെ പരിഹാരത്തിനായി നിര്‍ദേശിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest