advertisement
Skip to content

ആഷത്ത് മുഹമ്മദ് എഴുതിയ "മശാന സഞ്ചാരിക" നോവൽ റിവ്യൂ അബ്ദുള്ളക്കുട്ടി ചേറ്റുവ

പിതാവിന്റെ യും സഹോദരന്റെ യും ഗുരുവിന്റെ യും സങ്കടങ്ങളുടെ പെരുമഴയിൽ നനയുമ്പോഴും മന: ശ്ശക്തി വീണ്ടെടുത്ത് കുടുംബത്തെ ചേർത്ത് പിടിച്ചു മുന്നേറാൻ അവൾക്ക് കഴിയുന്നിടത്താണ്... യഥാർത്ഥ പെൺ കരുത്ത് നാം കാണുന്നത്..!

Ashath Muhammed

വായനക്കാരന് വ്യത്യസ്തവും, വ്യതിരിക്തവുമായ വായനാനുഭവം
സമ്മാനിച്ച നോവലാണ് നൽപ്പത്തിയൊന്നാം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശിതമായ, നാട്ടുകാരനായ പ്രിയ സുഹൃത്ത് മുഹമ്മദ്‌ ഫിറോഷിന്റെ പത്നിയും, പ്രവാസലോകത്ത് സുപരിചിതയുമായ സഹോദരി ആഷത്ത് മുഹമ്മദിന്റെ 'മശാന സഞ്ചാരിക'

എഴുത്ത് കാരിയുടെ ഭാവനയുടെ വർണ്ണ തൊങ്ങലുകൾ ഇല്ലാതെ സ്വന്തം ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത കഥാസന്ദർഭങ്ങൾ വായനക്കാരന്റെ മനസ്സിനെ അസ്വസ്ഥ മാക്കുന്നു.

പിതാവിനെ പോലെ വാത്സല്യനിധി യായ  തൃപ്പൂണിത്തറ കൊട്ടാരത്തിലെ കെ. രാജ വർമ്മ എന്ന ഇഗ്ലീഷ് അധ്യാപകന്റെ ഓർമ്മകളിലേക്കുള്ള മർവയെന്ന പ്രിയപ്പെട്ട ശിഷ്യയുടെ ഒരു  സഞ്ചാരം.. സ്വപ്നത്തിൻ പൊരുൾ തേടിയുള്ള യാത്ര... തന്റെടിയായ പെൺ കരുത്തിന്റെ കഥ!
പപ്പയും, മമ്മയും, അമനുമൊത്തുള്ള സന്തോഷ സുന്ദരമായ പ്രവാസജീവിതം,

പിന്നീട് ഇടിമുഴക്കം പോലെ കടന്ന് വരുന്ന ഇറാക്ക് -കുവൈറ്റ് യുദ്ധ  ക്കെടുതി യും പാലായാനത്തിന്റെ ദുരിത പർവ്വങ്ങളും..ചീറിപ്പായുന്ന പോലീസ് വാഹനങ്ങളുടെ യും, ആംബുലൻസിന്റെയും, വെടിയൊച്ചകളുടെയും, ശബ്ദങ്ങൾ കാതിൽ താനെ മുഴങ്ങുന്നു... കുട്ടികളുടെ കരച്ചിൽ, അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അമ്മമാരുടെ തേങ്ങലുകൾ..

ഗുരുവിനെ തേടിയുള്ള യാത്രയിൽ അദ്ദേഹത്തിന്റെ വേർപാടിൻ നോവ് അറിയുമ്പോൾ മർവയോടൊപ്പം വായനക്കാരിലും നൊമ്പരം ഉളവാകുന്നു...

പിതാവിന്റെ യും സഹോദരന്റെ യും ഗുരുവിന്റെ യും സങ്കടങ്ങളുടെ പെരുമഴയിൽ നനയുമ്പോഴും മന: ശ്ശക്തി വീണ്ടെടുത്ത് കുടുംബത്തെ ചേർത്ത് പിടിച്ചു മുന്നേറാൻ അവൾക്ക് കഴിയുന്നിടത്താണ്... യഥാർത്ഥ പെൺ കരുത്ത് നാം കാണുന്നത്..!

ജാതി മത വർഗ്ഗീയ രാഷ്ട്രീയ ചിന്തകളിൽ മലിനമായ  വർത്തമാന കാലത്ത് മാനവികതയ്ക്ക് പ്രാധാന്യം നഷ്ടപ്പെട്ടില്ല എന്ന തിരിച്ചറിവിലൂടെ ഗുരുവിനു വേണ്ടി കർമ്മം ചെയ്യുന്ന ശിഷ്യയുടെ തരളിതമനസ്സ് ഭാവി ഭാരതത്തിന്റെ പ്രതീക്ഷ യാണ്...

ആത്മ പ്രണാമം നടത്തി മർവ പടിയിറങ്ങി പോകുന്നത് വീണ്ടും കാറ്റും കോളും നിറഞ്ഞ ജീവിതമാകുന്ന മഹാസാഗരത്തിലേക്ക് തന്നെയാണ് എന്ന് വായനക്കാരന് സൗകര്യപൂർവ്വം അനുമാനിക്കാൻ വിട്ട് തന്ന് പിന്മാറുകയാണ് കഥാകാരി. കഥയിലെ ഓരോ സന്ദർഭങ്ങളിലും വായനക്കാരും മർവ യോടൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.നല്ലൊരു നോവൽ വായിച്ച സംതൃപ്തി യോടെ നമുക്ക് ഈ കൊച്ചു പുസ്തകം മടക്കാം.

കൈരളി ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഷത്ത് മുഹമ്മദിന്റെ ഈ നോവലും ഏറെ വായിക്കപ്പെടുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷം ആശംസകൾ

അബ്ദുള്ളക്കുട്ടി, ചേറ്റുവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest