advertisement
Skip to content
DubaiLatestLiteratureGCCCommunityUAE

പുസ്തകച്ചർച്ചയും അട്ടപ്പാടി മധു അനുസ്മരണവും

ദുബൈ: പ്രവാസി ബുക്സിൻറെ ആഭുമുഖ്യത്തിൽ വിശപ്പിൻറെ രക്തസാക്ഷി അട്ടപ്പാടി മധു അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിക്കുന്നു. സൈഫുദ്ദീൻ തൈക്കണ്ടിയുടെ 'മൊവൈല' എന്ന കവിതാ സമാഹാരവും ബബിതാ ഷാജിയുടെ 'മസറ' എന്ന കഥാസമാഹാരവുമാണ് ചർച്ച ചെയ്യുന്നത്.

ഫെബ്രുവരി 25, ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബൈ ഗർഹൂദിലെ സിറ്റി ബ്ലൂ റെസ്റ്റോറൻറിൽ വെച്ച് നടക്കുന്ന പരിപാടി അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ് ഉത്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരൻ നിസാർ ഇബ്രാഹിം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇ.കെ.ദിനേശൻ മധു അനുസ്മരണ പ്രഭാഷണം നടത്തും.

കെ.ഗോപിനാഥൻ , അനൂപ് കുമ്പനാട് എന്നിവർ പുസ്തകങ്ങൾ അവതരിപ്പിക്കും.

സി.പി.അനിൽകുമാർ, പ്രീതി രഞ്ജിത്, ദൃശ്യ ഷൈൻ, രമേശ് പെരുമ്പിലാവ് എന്നിവർ സംസാരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest