advertisement
Skip to content

ഡമ്പ്‌സ്റ്ററിൽ ഉപേക്ഷിച്ച സ്യൂട്ട്‌കെയ്‌സിൽ ഒരു കുഞ്ഞിന്റെ മൃതദേഹം

സംഭവത്തിൽ ഒരു സ്ത്രീക്കെതിരെ ക്യാപിറ്റൽ കൊലപാതക കുറ്റം ചുമത്തി

ഡാളസ് :ഡമ്പ്‌സ്റ്ററിൽ ഉപേക്ഷിച്ച സ്യൂട്ട്‌കെയ്‌സിൽ ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ തിങ്കളാഴ്ച, ഫോർട്ട് വർത്ത് പോലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചു, ജയിൽ രേഖകളിൽ 36 വയസ്സുള്ള കോർട്ട്നി മൈനർ എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

നിയമപരമായ അധികാരമില്ലാതെ മൃതദേഹത്തോട് മോശമായി പെരുമാറിയതിനും 10 വയസ്സിന് താഴെയുള്ള ഒരാളെ കൊലപ്പെടുത്തിയതിനും ഉദ്യോഗസ്ഥർ കുറ്റം ചുമത്തി. *ഫോർട്ട് വർത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതി കോർട്ട്‌നി മൈനർ, രണ്ട് കുറ്റങ്ങൾക്കായി 550,000 ഡോളറിന്റെ ബോണ്ടിൽ ജയിലിലാണ്.

*കുഞ്ഞ് ജനിക്കുമ്പോൾ ജീവനോടെയുണ്ടായിരുന്നെന്നും, സ്യൂട്ട്‌കെയ്‌സിനുള്ളിലാക്കി ഡമ്പ്‌സ്റ്ററിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഇവർ കുറ്റസമ്മതം നടത്തി.
*കുട്ടിയുടെ മരണം സംബന്ധിച്ച മറ്റ് വിവരങ്ങൾ ലഭ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest