ഷാർജ : പ്രവാസി ബുക്സിൻറെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും പുസ്ത ചർച്ചയും സംഘടിപ്പിക്കുന്നു. ജൂലൈ 6 ന് ഞായറാഴ്ച വൈകുന്നേരം നാല് മണി മുതൽ ഷാർജ മുവൈലയിലെ അൽസഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെൻറ് സെൻററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ റസീന ഹൈദറിൻറെ ഖാൻ യൂനിസിലെ ചെമ്പോത്ത് എന്ന നോവെല്ലയും ഹാരിസ് യൂനുസിൻറെ വെയിൽവേ സ്റ്റേഷൻ എന്ന കവിതാ സമാഹാരവുമാണ് ചർച്ച ചെയ്യപ്പെടുന്ന പുസ്തകങ്ങൾ. പ്രമുഖ കവി കമറുദ്ദീൻ ആമയം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ അജിത് കണ്ടല്ലൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും.പ്രവീൺ പാലക്കീൽ മോഡറേറ്ററാകുന്ന പുസ്തത ചർച്ചയിൽ സിറാജ് നായർ , ഗീതാഞ്ജലി എന്നിവർ പുസ്തകവാതരണം നടത്തും.രാജേഷ് ചിത്തിര, ദീപ സുരേന്ദ്രൻ, ഹമീദ് ചങ്ങരംകുളം, ഉഷ ഷിനോജ്, അക്ബർ ആലിക്കര എന്നിവർ സംസാരിക്കും.ഹാരിസ് യൂനുസ് , റസീന ഹൈദർ എന്നിവർ മറുപടിപ്രസംഗം നടത്തും . ബിജു വിജയ് സ്വാഗതവും അജിത് വള്ളോലി നന്ദിയും പറയും.





കൂടുതൽ വിവരങ്ങൾക്ക്
0558062584
