ഷാർജ : വൈക്കം മുഹമ്മദ് ബഷീറിൻറെ മുപ്പത്തിയൊന്നാം ചരമ ദിനത്തോടനുബന്ധിച്ച് പ്രവാസി ബുക്സിൻറെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും പുസ്തക ചർച്ചയും നടന്നു. ഹാരിസ് യൂനുസിൻറെ വെയിൽവേ സ്റ്റേഷൻ എന്ന കവിതാ സമാഹാരവും റസീന ഹൈദറിൻറെ ഖാൻ യൂനിസിലെ ചെമ്പോത്ത് എന്ന നോവല്ലയുടെയുമാണ് ചർച്ച നടന്നത്.കവി കമറുദ്ദൻ ആമയം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രവീൺ പാലക്കീൽ മോഡറേറ്ററായിരുന്നു. കെ.ഗോപിനാഥൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. അജിത് കണ്ടല്ലൂരിൻറെ ബഷീർ അനുസ്മരണ സന്ദേശം എം.സി. നവാസ് ചടങ്ങിൽ വായിച്ചു. ഗീതാഞ്ജലി , സിറാജ് നായർ എന്നിവർ പുസ്തക പരിചയം നടത്തി. ഖാൻ യൂനിസിലെ ചെമ്പോത്ത് എന്ന നോവെല്ലയുടെ മൂന്നാം പതിപ്പിൻറെ കവർ പ്രകാശനം ജെന്നി ജോസഫ് മാധ്യമ പ്രവർത്തകൻ ദിലീപ് സി.എൻ.എൻ ന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

ഷാർജ മുവൈലയിലെ അൽ സഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെൻററിൽ വെച്ച് നടന്ന ചടങ്ങിൽ രാജേഷ് ചിത്തിര , ഹമീദ് ചങ്ങരംകുളം, അനുവന്ദന, ഉഷ ഷിനോജ്, അക്ബർ ആലിക്കര , ദീപ സുരേന്ദ്രൻ എന്നിവർ പുസ്തകാവലോകനം നടത്തി. ഹാരിസ് യൂനുസ്, റസീന ഹൈദർ മറുപടി പ്രസംഗം നടത്തി. അജിത് വള്ളോലി സ്വാഗതവും ഹമീദ് കാലിക്കറ്റ് നന്ദിയും പറഞ്ഞു.
 
    
        
     
         
       
     
     
       
         
             
     
     
     
     
             
     
    