ബെംഗളൂരു : കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബിസിപിഎ) ലേഖനമത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു.
വിഷയം:സുവിശേഷീകരണ രംഗത്ത് സമകാലിക മാറ്റങ്ങൾ.
Theme: Evangelism in Transition: Contemporary Developments and Challenges
നിബന്ധനകൾ: 1. ഇന്ത്യയിലും വിദേശത്തുമുള്ളവർക്കു സഭാവ്യത്യാസം ഇല്ലാതെ പങ്കെടുക്കാം.2. പ്രായ പരിധിയില്ല. 3. മലയാളത്തിലോ, ഇംഗ്ലീഷിലോ എഴുതാം.4. മുൻപ് പ്രസിദ്ധീകരിച്ച സാഹിത്യ സൃഷ്ടികൾ പാടില്ല.5.ലേഖനങ്ങൾ രണ്ട് പേജിൽ കുറയാതെ ടൈപ്പ് ചെയ്ത് അയക്കണം.6.രചനകൾ PDF ഫോർമാറ്റിൽ ഒറ്റ ഫയൽ ആക്കി അറ്റാച്ച് ചെയ്തു bcpanews2020@gmail.com എന്ന വിലാസത്തിൽ അയക്കുക. 7. മത്സരത്തിന് തന്നിരിക്കുന്ന വിഷയത്തിൽ നിന്ന് കൊണ്ട് ആയിരിക്കണം ലേഖനം എഴുതേണ്ടത്. തലക്കെട്ടു ഓരോരുത്തർക്കും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.8.രചനകൾ അയക്കേണ്ട അവസാന തീയതി ജൂലൈ 31, 2025 9. ലേഖനങ്ങൾ ഇമെയിൽ ചെയ്യുമ്പോൾ രചയിതാവിൻ്റെ പേരും, അഡ്രസും, ഫോൺ നമ്പറും, പാസ്സ്പോർട്ട് സൈസ് ഫോട്ടോയും വ്യത്യസ്ത ഫയൽ അയക്കണം.10. വിജയികൾക്ക് 2025 ആഗസ്റ്റിൽ നടക്കുന്ന ബിസിപിഎ വാർഷിക സമ്മേളനത്തിൽ ഫലകവും ക്യാഷ് അവാർഡും നൽകും.11 . ലേഖനത്തിൽ ഉപശീർഷകങ്ങൾ (Subtitles) ഒഴിവാക്കാൻ ദയവായി ശ്രമിക്കുക. കൃതിമബുദ്ധി (artificial Intelligence) ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.12. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
ബിസിപിഎ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ ജോസ് മാത്യൂ (രക്ഷാധികാരി), ചാക്കോ കെ തോമസ് (പ്രസിഡൻ്റ്), ജോസഫ് ജോൺ (സെക്രട്ടറി) , ജോമോൻ ജോൺ ചമ്പക്കുളം (വൈസ് പ്രസിഡൻ്റ്), ജോസ് വലിയകാലായിൽ (ജോയിൻ്റ് സെക്രട്ടറി), ഡേവീസ് ഏബ്രഹാം (ട്രഷറർ) ബെൻസൺ ചാക്കോ (പ്രോഗ്രാം കോർഡിനേറ്റർ), ലാൻസൺ പി.മത്തായി (ചാരിറ്റി കോർഡിനേറ്റർ), ജേക്കബ് ഫിലിപ്പ് (പ്രയർ കോർഡിനേറ്റർ), ബിനു മാത്യൂ, സാജു വർഗീസ് (മീഡിയ കോർഡിനേറ്റർ), മനീഷ് ഡേവിഡ് ( ബിസിപിഎ ന്യൂസ് പബ്ലീഷർ) , നിബു വെള്ളവന്താനം, സന്തോഷ് പാറേൽ (ഓവർസീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകുന്നു.
