advertisement
Skip to content

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുനാൾ ആഘോഷം ഭക്തി പുരസരം സംഘടിപ്പിച്ചു

ന്യൂജേഴ്‌സി : മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷം ജനുവരി 9,10 (വെള്ളി /ശനി ) തീയതികളിൽ ഭക്തിനിർഭരമായി സംഘടിപ്പിച്ചു
ദേവാലയത്തിന്റെ നാല്പത്തിരണ്ടാം വാർഷികാഘോഷവും തിരുന്നാൾ ആഘോഷ ചടങ്ങുകളുടെ ഭാഗമായി നടന്നു .

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയ വികാരി റവ:ഫാ. ഡോ. ബാബു .കെ.മാത്യു , സെക്രട്ടറി അജു തര്യൻ, ട്രെഷറർ സുനിൽ മത്തായി, പെരുന്നാൾ കോഓർഡിനേറ്റർ ജിനേഷ് തമ്പി,
ഡെക്കറേഷൻ കമ്മിറ്റി (സുനിത ജെറീഷ്, എലിസബത്ത് സുജ മാത്യു, ജെറീഷ് വർഗീസ്, അജു തര്യൻ, അലിസാ വർഗീസ് (മണി), ആരോൺ വർഗീസ് (മാതു), ജയാ ജോൺ, ആൻഡ്രൂ ഫിലിപ്പ്, സ്റ്റീഫൻ ജോൺ, അലീന തര്യൻ, ജെറെമി കുര്യൻ), ഫുഡ് കമ്മിറ്റി (ഏലിയാമ്മ വർഗീസ്), ലോജിസ്റ്റിക് (റോണി തോമസ് ), മനു ജോർജ്, അലക്സ് ഡാനിയേൽ എന്നിവർ ഉൾപ്പെടുന്ന തിരുന്നാൾ ആഘോഷ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്

തിരുന്നാൾ ആഘോഷ ചടങ്ങുക്കൾക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 9, വെള്ളിയാഴ്ച വൈകുന്നേരം 6 : 30 നു സന്ധ്യാ നമസ്കാരവും തുടർന്ന് ഏഴു മണിക്ക് റവ:ഫാ.മോഹൻ ജോസഫ് നയിച്ച പ്രഭാഷണവും. അതിനെ തുടർന്ന് പ്രദക്ഷിണവും, ആശീർവാദ ചടങ്ങുകളും , ഡിന്നറും തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു

റവ:ഫാ.മോഹൻ ജോസഫ് (വികാരി, എബനേസർ ഓർത്തഡോൿസ് ദേവാലയം, മാങ്ങാനം), റവ:ഫാ.ഡോ. ബാബു കെ മാത്യു (വികാരി, സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയം, മിഡ് ലാൻഡ്‌ പാർക്ക്‌, ന്യൂജേഴ്‌സി), റവ:ഫാ. ഷിബു ഡാനിയൽ (വികാരി,സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ ദേവാലയം, മൗണ്ട് ഒലീവ്, ന്യൂജേഴ്‌സി), റവ:ഫാ. എബി പൗലോസ് (വികാരി,സെന്റ്‌ ജോൺസ് ഓർത്തഡോൿസ്‌ ദേവാലയം, റോക്‌ലാൻഡ് ,ഓറഞ്ച്ബെർഗ്, ന്യൂയോർക് ) എന്നീ വൈദീക സ്രേഷ്ടരുടെ മുഖ്യ കാർമീകത്വത്തിൽ നടന്ന തിരുന്നാൾ ആഘോഷ ചടങ്ങുകളിൽ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ക്ലിഫ്ടൺ ദേവാലയ വികാരി വെരി .റവ:ഫാ. യേശുദാസൻ പാപ്പൻ, സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ലിൻഡൻ ദേവാലയ വികാരി റവ:ഫാ. സണ്ണി ജോസഫ്‌, സെന്റ്‌ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ നോർത്ത് പ്ലൈൻഫീൽഡ് ദേവാലയ വികാരി റവ:ഫാ. വിജയ് തോമസ് എന്നിവർ സഹകാർമീകത്വം വഹിച്ചു

ജനുവരി 10 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, 10 മണിക്ക് വിശുദ്ധ മൂന്നിൻമേൽ കുർബാനയും . അതിനു ശേഷം പ്രഭാഷണവും, ആശീർവാദ ചടങ്ങും, പ്രദക്ഷിണവും , തിരുന്നാൾ ആഘോഷങ്ങളിൽ സംബന്ധിക്കുന്ന എല്ലാ വിശ്വാസികൾക്കുമായി ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു

ഇടവക വികാരി റവ:ഫാ. ഡോ ബാബു .കെ.മാത്യു സമീപ ഇടവകളിലേതു ഉൾപ്പെടെ വലിയ വിശ്വാസി സമൂഹം തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്തു ദൈവതിരുനാമത്തിൽ അനുഗ്രഹം പ്രാപിച്ചതിൽ വലിയ സന്തോഷം രേഖപ്പെടുത്തി

തിരുന്നാൾ ആഘോഷ ചടങ്ങുകൾ വിജയകരമായി സംഘടിപ്പിച്ചതിൽ പെരുന്നാൾ കോഓർഡിനേറ്റർ ജിനേഷ് തമ്പി എല്ലാവരോടും നന്ദി അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest