advertisement
Skip to content

ഫോമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയുടെ വക്കിൽ - ജോസഫ് ഇടുക്കുള

അമേരിക്കയിലെ 85 മലയാളി സംഘടനകളുടെ ഏകോപിത സംഘടനയായ ഫോമാ ഇന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ്.

കഴിവും സംഘടനാ പാടവവുമുള്ള എത്രയോ ആളുകൾ നയിച്ച, നേതൃത്വം കൊടുത്ത മലയാളിയുടെ ആവേശമായിരുന്നു സംഘടന ഇന്ന് ഒരു ലോക്കൽ കടലാസു സംഘടനയുടെ അത്രയും പോലും പ്രവർത്തനങ്ങൾ ഇല്ലാതെ നശിച്ച അവസ്ഥയിലാണ്

തിരുവനന്തപുരം ആർ സി സിയിലെ ചിൽഡ്രൻസ് വാർഡ് മുതൽ ഫോമാ വില്ലേജ് പോലെ നൂറു കണക്കിന് വീടുകൾ, കോവിഡ് കാലത്തെയും പ്രളയകാലത്തെയും കോടിക്കണക്കിനു രൂപ അടക്കമുള്ള സഹായങ്ങൾ കേരളത്തിന് വേണ്ടി കൊടുത്ത ഈ സംഘടനയ്ക്ക് ഇക്കഴിഞ്ഞ വർഷം ആയിരം ഡോളർ സ്വന്തമായി കണ്ടെത്തി ഒരു പ്രൊജക്റ്റ് ചെയ്യുവാൻ ഈ കമ്മറ്റിക്ക് കഴിഞ്ഞില്ല.

കുരങ്ങന്റെ കയ്യിലെ പൂമാല പോലെ പിച്ചിച്ചീന്തപ്പെടുന്ന ഈ സംഘടനയെ എങ്ങനെ ജന്മനസുകളിലേക്ക് തിരിച്ചു കൊണ്ടുവരാം എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

ഞാൻ 2022 ൽ കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിൽ ഒരു വർഷത്തെ ബഡ്ജറ്റ് ഒന്നര ലക്ഷം ഡോളറിൽ അധികമുണ്ടായിരുന്നു, ഇത്തവണ അത് രണ്ടു ലക്ഷം കവിഞ്ഞു, ഒരു സാധാരണ സംഘടന ഇത്രയും മികച്ച പ്രവർത്തനക്ഷമത കാണിക്കുമ്പോൾ ഫോമയെന്ന സംഘടനയുടെ ഇക്കഴിഞ്ഞ ഒരു വർഷത്തെ ബഡ്ജറ്റ് വെറും ഇരുപത്തി അയ്യായിരം ഡോളറോ മറ്റോ ആയിരുന്നു എന്ന് കേട്ടു, അതും വനിതകൾ ചാരിറ്റിക്കായി പിരിവെടുത്ത കാശ്, അത് പോലും ധൂർത്തടിച്ചു നശിപ്പിച്ചു.

തട്ടിക്കൂട്ടി ഒരു കൺവൻഷൻ നാട്ടുകാരുടെ ചിലവിൽ നടത്തുന്നതാണ് സംഘടനാ പ്രവർത്തനം എന്ന തെറ്റിധാരണ മാറ്റണം.

ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ തമ്മിലടിപ്പിച്ചു കൂടുതൽ ഡെലിഗേറ്റുകളെയും കുടുംബങ്ങളെയും കൺവെൻഷനിലെത്തിക്കുന്ന, ഒരു പണിയും ചെയ്യാതെ അവരുടെ ചിലവിൽ കൺവൻഷൻ നടത്താമെന്ന തട്ടിപ്പ് ഏർപ്പാട് സംഘടനയുടെ അഭ്യുദകാംക്ഷികൾ മനസിലാക്കണം.

ഇപ്പോൾ ഭരണത്തിലുള്ള ഈ പ്രസിഡന്റ് ഇലക്ഷനെ നേരിടുന്ന സമയത്ത് അമേരിക്കൻ മലയാളികൾക്കായി ഫോമാ പറയുന്ന ഇടത്തു കേരളാ ഹൗസ്‌ പണിയുമെന്നും അതിലേക്കായി രണ്ടര ലക്ഷം ഡോളർ സംഭാവന സ്വന്തമായി തരുമെന്നും വാഗ്‌ദാനം കൊടുത്ത് വോട്ടർമാരെ കബളിപ്പിച്ചു വോട്ടു തട്ടി വിജയിച്ച ഇയ്യാൾ ഇന്ന് സ്വയം സി ഇ ഓ ചമഞ്ഞു വിമർശിക്കുന്നവരോടുള്ള പകവീട്ടലുകളിൽ സന്തോഷം കണ്ടെത്തുന്ന എട്ടുകാലി മമ്മൂഞ്ഞായി എങ്ങനെ ഈ സംഘടനയെ എങ്ങനെ നശിപ്പിക്കാമെന്ന് ഗവേഷണം നടത്തുകയാണ്, സംഘടനയ്ക്ക് തരാമെന്ന് പറഞ്ഞ ആ രണ്ടര ലക്ഷം ഡോളർ എവിടെ ?
ബകാസുരന് വരം കൊടുത്തത് പോലെയായി ഇന്ന് സംഘടനയുടെ അവസ്ഥ!

ഈ സംഘടനയുടെ നാഷണൽ പി ആർ ഓ ആയി ചുമതല ഏല്പിക്കപെടുമ്പോൾ ആവേശമായിരുന്നു, ഇന്ന് ഈ മഹത്തായ സംഘടനയുടെ ഭാവി എന്താകുമെന്ന ആശങ്കയും!

നേതൃത്വത്തിലേക്ക് കഴിവുള്ള ചെറുപ്പക്കാർ വരേണ്ട സമയമായിരിക്കുന്നു, ഒരു പത്തു വർഷമെങ്കിലും പുറകിലേക്ക് പോയ സംഘടനയെ മുന്നിലേക്ക് നയിക്കുവാൻ!

https://www.facebook.com/share/p/R48xhXCVSe83jhDe/?mibextid=WC7FNe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest