advertisement
Skip to content

ഫൊക്കാനാ നാഷണൽ കമ്മിറ്റിയിലേക്ക് ബിജോ വിതയത്തിൽ ഇന്റഗ്രിറ്റി പാനലിൽ മത്സരിക്കുന്നു

ഫൊക്കാനാ ദേശീയ കൺവൻഷനോടനുബന്ധിച്ചുള്ള സംഘടനാ തിരഞ്ഞെടുപ്പിൽ, ബാൾട്ടിമോറിലെ കൈരളിയെ പ്രതിനിധീകരിച്ച് ബിജോ വിതയത്തിൽ ഇന്റഗ്രിറ്റി പാനലിന്റെ ഭാഗമായി നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

2006 മുതൽ ഫൊക്കാനായുമായി സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനാ പ്രവർത്തകനാണ് ബിജോ വിതയത്തിൽ. 2008–2010 കാലയളവിൽ ഫൊക്കാനാ നാഷണൽ കമ്മിറ്റി അംഗമായി സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ പങ്കാളിത്തം വഹിച്ചു. നിലവിൽ ഫൊക്കാന കൺവൻഷൻ കൺവീനറായും അദ്ദേഹം പ്രവർത്തിക്കുന്നു.

ബാൾട്ടിമോറിലെ കൈരളിയിൽ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ബിജോ, കൈരളി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംഘടനാ പ്രവർത്തനങ്ങളിൽ നേടിയ ദീർഘകാല അനുഭവവും നേതൃത്വ കഴിവുകളും വീണ്ടും ഫൊക്കാനായുടെ ദേശീയ തലത്തിൽ പ്രയോജനപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. വീണ്ടും മത്സരിക്കാനുള്ള അവസരം ലഭിച്ചതിൽ സംഘടനാ നേതൃത്വത്തിനും ഇന്റഗ്രിറ്റി പാനലിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ബിജോ വിതയത്തിലിന്റെ മികച്ച പ്രവർത്തന പാരമ്പര്യം ഫൊക്കാനക്ക് ശക്തി പകരുമെന്ന് സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി, ലിൻഡോ ജോളി (എക്സിക്യു്റ്റിവ് വൈസ് പ്രസിഡന്റ്) , ജോസി കാരക്കാട്ട് (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസോ. ട്രഷറർ), അജു ഉമ്മൻ (അഡീ. അസോ. സെക്രട്ടറി), ഗ്രേസ് ജോസഫ് (അഡീ. അസോ. ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ) എന്നിവർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest