advertisement
Skip to content

ബിജു ജോര്‍ജ് കാനഡയില്‍ നിന്നും ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

കാനഡയിലെ സാമൂഹിക- സാംസ്‌കാരിക -രാഷ്ട്രീയ രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വമാണ് കനേഡിയന്‍ മലയാളികളുടെ അഭിമാനമായ ബിജു ജോര്‍ജ്. ഇന്ത്യന്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയായ അദ്ദേഹത്തെ കാനഡയില്‍ അറിയപ്പെടുന്നത് 'തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എം.പി' എന്നാണ്. കാനഡയുടെ രാഷ്ട്രീയ രംഗങ്ങളില്‍ അത്രത്തോളം സ്വാധീനമാണ് അദ്ദേഹത്തിനുള്ളത്.

കാനഡ പാര്‍ലമെന്റില്‍ മലയാളികളുടെ ഉത്സവമായ 'ഓണം' ആഘോഷിക്കുന്നത് ബിജു ജോര്‍ജിന്റെ നേതൃത്വത്തിലാണ്. കാനഡയിലെ പ്രമുഖരും, മന്ത്രിമാരും, പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഓണത്തിന് സാക്ഷിയാകാന്‍ എത്തുന്നത് മലയാളികള്‍ക്ക് ഒരു അംഗീകാരമാണ്.

മലയാളി സമൂഹത്തില്‍ നിന്ന് പലരും കാനഡയുടെ രാഷ്ട്രീയ രംഗങ്ങളില്‍ ആകൃഷ്ടരായി കടന്നുവരുന്നുണ്ട്. ഇനിയും കൂടുതല്‍ ആളുകളെ കാനഡയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുവാന്‍ ബിജു ജോര്‍ജിന് കഴിയും എന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശിയായ ബിജു ജോര്‍ജ് നല്ല എഴുത്തുകാരനും കവിയും കൂടിയാണ്. റെസ്റ്റോറന്റ് ബിസിനസിലും, റിയല്‍ എസ്റ്റേറ്റ് രംഗത്തും പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം നിരവധി സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 18-ാം വയസില്‍ കേരളം വിട്ടതാണ്. ഭാര്യ ബീനയും, ഏക മകള്‍ അനിതയും ആയി ഒട്ടാവയില്‍ താമസിക്കുന്നു.

ഇപ്പോള്‍ ബിജു ജോര്‍ജ് ഫൊക്കന പൊളിറ്റിക്കല്‍ ഫോറം വൈസ് ചെയര്‍പേഴ്‌സന്‍ ആണ്. ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് ടീമില്‍ മത്സരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest