advertisement
Skip to content

പൗരന്മാരല്ലാത്തവരെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുന്ന ബിൽ അവതരിപ്പിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :വോട്ട് രേഖപ്പെടുത്താൻ പൗരത്വത്തിൻ്റെ തെളിവ് ആവശ്യമായ ബിൽ ബുധനാഴ്ച അവതരിപ്പിക്കുന്നതോടെ പൗരന്മാരല്ലാത്തവരെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അനുവദിക്കില്ലെന്ന് ഹൗസ് റിപ്പബ്ലിക്കൻമാർ വ്യക്തമാക്കി . നിലവിലുള്ള വോട്ടർ പട്ടികയിൽ നിന്ന് പൗരന്മാരല്ലാത്തവരെ ഒഴിവാകാണാമെന്നും ബില് ആവശ്യപ്പെടുന്നു

സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി (സേവ്) ആക്ട് അവതരിപ്പിക്കുന്നതിനു ജനപ്രതിനിധി ചിപ്പ് റോയ് (ആർ-ടെക്സസ്) 49 ഹൗസ് ജിഒപി അംഗങ്ങളുടെ പിന് തുണ നേടി , "ഏക-കക്ഷി ഭരണം ഉയർത്തിപ്പിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഡെമോക്രാറ്റിക് ശ്രമങ്ങളെ തടയാൻ രൂപകൽപ്പന ചെയ്ത ബില്ലാണിത്. ഫെഡറൽ തിരഞ്ഞെടുപ്പിൽ യുഎസ് പൗരന്മാർക്ക് മാത്രം വോട്ട് ചെയ്യാൻ അനുവദിക്കുന്ന നിലവിലെ നിയമം," റോയിയുടെ ഓഫീസിൽ നിന്നുള്ള ഒരു പത്രക്കുറിപ്പിൽ പറയുന്നു.

ബില്ലിനെ അംഗീകരിക്കുന്ന അഭിപ്രായങ്ങളിൽ, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ (ആർ-എൽഎ) യോജിച്ചു , "2024 ലെ തിരഞ്ഞെടുപ്പിനെ സമീപിക്കുമ്പോൾ, അമേരിക്കൻ ജനതയ്ക്ക് നമ്മുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൻ്റെ സമഗ്രതയിൽ തികഞ്ഞ ഉറപ്പുണ്ടായിരിക്കണം. ഈ ബിൽ ഫെഡറൽ തെരഞ്ഞെടുപ്പുകളെ ശക്തിപ്പെടുത്തും. അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ അമേരിക്കൻ പൗരന്മാരാണ് വോട്ട് ചെയ്യെണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest