advertisement
Skip to content
CommunityLatestUAE

കൺസോൾ UAE രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു.

പുണ്യമാസമായ റമദാനിൽ വിഷു പുലരിയോടനുബന്ധിച്ച് കൺസോൾ UAE,BDK യുമായി സഹകരിച്ച് ദുബായ് കറാമ സെന്ററിന് സമീപം വെച്ച് സംഘടിപ്പിച്ച മൊബൈൽ രക്തധാന ക്യാമ്പിൽ  വിവിധ രാജ്യക്കാർ ഉൾപ്പെടെ നൂറോളം ആളുകൾ പങ്കെടുത്തു.

കൺസോൾ യൂ എ ഇ കോർഡിനേറ്റർ മുബാറക്ക് ഇമ്പാറക്ക്, ദുബായ് നോർത്തേൺ എമിറേറ്റ്സ് പ്രസിഡന്റ് ആഷിഫ് റഹ്‌മാൻ, ട്രെഷറർ ഡോ. ഫൈസൽ ടി പി, കൺവീനർ സാദിഖ് അലി, എക്സിക്യൂട്ടീവ് അംഗങ്ങളായ  അബൂബക്കർ, ഉണ്ണി പുന്നാര, സനീർ, BDK സാരഥികളായ പ്രസിഡന്റ് ശ്രീജിത്ത്, പ്രയാഗ്,വിമൽ,അനീഷ്, ഷിജിൻ , മനീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കൺസോൾ വൈസ് പ്രസിഡന്റ്മാരായ അഭിരാജ് പൊന്നരാശേരി, സുനിൽ കൊച്ചൻ, ജോയിന്റ് സെക്രെട്ടരിമാരായ ഫിറോസ് അലി, ഷാജഹാൻ സിങ്കം, ജോയിന്റ് ട്രെഷറർമാരായ ഹാറൂൺ, ഉമ്മർ , മറ്റ് വിവിധ ചാപ്റ്ററിലെ അംഗങ്ങളും സന്നിഹിതരായിരുന്നു.

ക്യാമ്പ് വൻവിജയമാക്കി മാറ്റിയ എല്ലാവർക്കും   പ്രസിഡന്റ് ആഷിഫ് റഹ്‌മാൻ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest