ഷാർജ:പ്രവാസി ബുക്സ് സംഘടിപ്പിക്കുന്ന രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ജൂലൈ 20, ഞായറാഴ് വൈകുന്നേരം 5 മണിക്ക്, ഖിസൈസ് അൽ നഹ്ദ സെൻററിൽ വെച്ച് നടക്കും.ഷമീം യൂസഫിൻറെ വീര ചക്ര എന്ന നോവലിൻറേയും അഖിലേഷ് പരമേശ്വറിൻറെ പതിനെട്ടാം പട്ട എന്ന കഥാ സമാഹാരത്തിൻറേയും പ്രകാശന ചടങ്ങാണ് നടക്കുന്നത്. വീരചക്രയുടെ പ്രകാശനം പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഇ.കെ.എഴുത്തുകാരനുമായ ഇ.കെ.ദിനേശൻ കഥാകൃത്തും ഫോട്ടോഗ്രാഫറുമായ അഡ്വ.പ്രവീൺ പാലക്കീലിന് നൽകിക്കൊണ്ട് നിർവ്വഹിക്കും.പതിനെട്ടാം പട്ടയുടെ പ്രകാശനം മാധ്യമപ്രവർത്തകനും നോവലിസ്റ്റുമായ സാദിഖ് കാവിൽ എഴുത്തുകാരി പി.ശ്രീകലയ്ക്ക് നൽകിക്കൊണ്ട് നിർവഹിക്കും. നോവലിസ്റ്റ് അസി, ലേഖ ജസ്റ്റിൻ എന്നിവർ പുസ്തക പരിചയം നടത്തും. റയീസ്, ഷാഫി കാഞ്ഞിരമുക്ക്, ധന്യ അജിത്, സി.പി.അനിൽകുമാർ എന്നിവർ ആശംസയർപിച്ചു സംസാരിക്കും. അജിത് വള്ളോലി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രസാദ് ടി.കുറുപ്പ് സ്വാഗതം പറയും. ഷമീം യൂസഫ്, അഖിലേഷ് പ്രസാദ് എന്നിവർ മറുപടി പ്രസംഗം നടത്തും.



