advertisement
Skip to content

ബൃന്ദയുടെ 'പൊട്ട്' പ്രകാശിതമായി

ബൃന്ദയുടെ എഴുപത്തൊന്നാമത്തെ പുസ്തകം 'പൊട്ട്' സിനിമ സംവിധായകന്‍ സത്യന്‍ അന്തിക്കാട് സിനിമാ നിര്‍മ്മാതാവ് കണ്ണന്‍ പെരുമുടിയൂരിന് ആദ്യകോപ്പി നല്‍കി പ്രകാശനം ചെയ്യുന്നു. ഗൗതം കൃഷ്ണ, ബൃന്ദ പുനലൂര്‍, ഫ്രാങ്കോ ലൂയിസ് എന്നിവര്‍ സമീപം.

തൃശൂര്‍: 'എല്ലാവരുടെയും മനസ്സില്‍ നന്മയുള്ള പ്രണയം നിറയട്ടെ'യെന്നു പ്രമുഖ സിനിമ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പ്രണയ കാവ്യങ്ങളിലൂടെ ശ്രദ്ധേയായ ബൃന്ദയുടെ എഴുപത്തൊന്നാമത്തെ പുസ്തകമായ പ്രണയ കവിതാ സമാഹാരം 'പൊട്ട്' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'യഥാര്‍ത്ഥ പ്രണയത്തില്‍ ചതിയില്ല, സ്വാര്‍ത്ഥതയില്ല. പാണ്ഡിത്യമോ ധനശേഷിയോ പ്രായമോ പരിധിയാകില്ല. ഈ പ്രണയ കാവ്യങ്ങള്‍ എല്ലാവരുടെയും മനസ്സിനെ തരളിതമാക്കട്ടെ.' അദ്ദേഹം പറഞ്ഞു.

ആദ്യ കോപ്പി സിനിമാ നിര്‍മ്മാതാവ് കണ്ണന്‍ പെരുമുടിയൂരിനു കൈമാറി. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ഫ്രാങ്കോ ലൂയിസ്, ഗൗതം കൃഷ്ണ, ബൃന്ദ പുനലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest