advertisement
Skip to content

ബ്രദർ സാം ചാക്കോയ്ക്ക് ഇവാഞ്ചലിസ്റ്റായി ഓർഡിനേഷൻ നൽകി.

പി പി ചെറിയാൻ

ഷിക്കാഗോ (യു എസ് എ) : ഷിക്കാഗോ എബെനെസർ പെന്തക്കോസ്റ്റൽ സഭയിലെ അംഗമായ ബ്രദർ സാം ചക്കോയ്ക്ക് ഇന്ത്യ പെന്തകോസ്ത് ദൈവസഭ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രത്യക സമ്മേളനത്തിൽ വച്ച് ഇവാഞ്ചലിസ്റ്റായി ഓർഡിനേഷൻ നൽകി .

സഭയുടെ സീനിയർ പാസ്റ്ററും റീജിയൻ വൈസ് പ്രസിഡന്റുമായ പാസ്റ്റർ ജോൺ റ്റി കുര്യയന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ പി സി മാമ്മൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. റീജിയൻ സെക്രട്ടറി പാസ്റ്റർ പി വി മാമ്മൻ മുഖ്യ സന്ദേശം അറിയിച്ചു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹിമാചൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോക്ടർ ടൈറ്റസ് ഈപ്പൻ സങ്കീർത്തനം വായന നടത്തി. പാസ്റ്റർ തോമസ് യോഹന്നാൻ, ബ്രദർ ജോർജ്കുട്ടി, ബ്രദർ സിബി, ബ്രദർ വർഗീസ് ബേബി എന്നിവർ വിവിധ സമയങ്ങളിലായി പ്രാർഥന നടത്തി. ബ്രദർ സാം ചക്കോയെ സഭാ ശ്രുശുഷകൻ പാസ്റ്റർ ജോൺ റ്റി കുര്യൻ പരിചയപ്പെടുത്തി. ഇന്ത്യ പെന്തകോസ്ത് ദൈവസഭ സെൻട്രൽ റീജിയൻ കൗൺസിൽ തീരുമാനം ജോയിന്റ് സെക്രട്ടറി ബ്രദർ കെ ഓ ജോസ് സി പി എ സമ്മേളനത്തെ അറിയിച്ചു. തുടർന്ന് മറ്റ് ദൈവ ദാസന്മാരുടെ സഹകരണത്തോടെ പാസ്റ്റർ പി സി മാമ്മൻ ബ്രദർ സാം ചാക്കോയെ ഇവാഞ്ചലിസ്റ്റായി വേർതിരിച്ച് പ്രാർത്ഥന നടത്തി.

കുര്യൻ ഫിലിപ്പ്, മാത്യു ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ ജോൺ മത്തായി നന്ദി പറഞ്ഞു. ബ്രദർ ജേക്കബ് ചാക്കോ സാറാമ്മ ചാക്കോ ദമ്പതികളുടെ മൂത്ത മകനാണ് അമേരിക്കയിൽ ജനിച്ചു വളർന്ന ഇവാൻജെലിസ്റ്റ് സാം ചാക്കോ. ഭാര്യ സിസ്റ്റർ സിമ്പിൾ ചാക്കോ (ബീന) പാസ്റ്റർ ജോർജ് തോമസിന്റെ മകളാണ്. ബെഞ്ചമിൻ, ഒലീവിയ,ജേക്കബ് എന്നിവർ മക്കളാണ്. ഷീബ, സ്റ്റീവ് എന്നിവരാണ് ഇവാൻജെലിസ്റ്റ് സാമിന്റെ സഹോദരങ്ങൾ. ബ്രദർ ജോൺ മത്തായി (മോഹൻ) യുടെ സഹോദരി പുത്രനാണ് സാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest