advertisement
Skip to content

സി.ജെ ജോസഫ് (75) പല്ലാട്ടുമഠം സിയാറ്റിൽ അന്തരിച്ചു, സംസ്കാരം കേരളത്തിൽ ജൂലൈ 8 ചൊവാഴ്ച

സിയാറ്റിൽ:പല്ലാട്ടുമഠം സി.ജെ ജോസഫ് (75) അന്തരിച്ചു. അമേരിക്കയിലുള്ള ബന്ധുക്കളെ സന്ദർശിക്കുന്നതിനിടയിൽ അസുഖ ബാധിതനായി സിയാറ്റിൽ എവർഗ്രീൻ മെഡിക്കൽ സെന്ററിൽ വച്ചു മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: ഓമന ജോസഫ് കിടങ്ങൂര്‍ പുതുകാടെത്തു കുടുംബംഗമാണ്.

പാലാ മുനിസിപ്പാലിറ്റിയുടെ ബസ് ഓപ്പറേഷൻ ഡിവിഷനിലെ ടൈം കീപ്പിംഗ് സൂപ്പർവൈസർ ആയി ദീർഘനാൾ സേവനം അനുഷ്ഠിച്ചിരുന്നു . സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു. കടപ്ലാമറ്റം സർവീസ്കോ-ഓറേറ്റീവ്ബാങ്ക് ഡയറക്ടർ, ബോർഡ് മെമ്പർ ബാങ്ക് പ്രസിഡന്റ് , പാലാ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു .

മക്കള്‍: ജോസ്‌ന & ജോസി പന്തലടത്തില്‍, മള്ളൂശ്ശേരി (ന്യൂഡല്‍ഹി), ജോമോള്‍ & സന്തോഷ് തടത്തില്‍ (സിയാറ്റില്‍), ജയ്മോള്‍ & സുബിന്‍ വടക്കേമുകളേല്‍, കൈപ്പുഴ (ന്യൂഡല്‍ഹി),

സഹോദരങ്ങള്‍: മേരിക്കുട്ടി & ജോസഫ് (പുത്തന്‍മറ്റത്തില്‍, കണ്ണംകര), സൈമണ്‍ & ഇസബെല്ല (തത്തംകിനാട്ടുകര, മാറിക) (ഡാളസ്), ലിസി & ജോയ് (നെല്ലിപ്പുഴ, പുന്നത്തറ), സിസ്റ്റര്‍ ആനി (മാര്‍ കാവുകാട്ട് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പ്രവിത്താനം, പാലാ), സണ്ണി & ലിസമ്മ (പടിക്കവീട്ടില്‍, ചേര്‍പ്പുങ്കല്‍) ഓസ്ട്രേലിയ, പരേതയായ പുഷ്പമ പല്ലാട്ടുമഠം, സാമോന്‍ & ബിന്ദു (വണ്ടന്നൂര്‍ പുതുവേലി) (ഡാളസ്)

മൃതസംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ (08.07.2025) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂടല്ലൂര്‍ സെന്റ്. മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍

വാർത്ത അയച്ചത് പി പി ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest