advertisement
Skip to content

കോഴിക്കോട് ജില്ലാ സ്കൂർ കായിക മേളക്ക് പ്രൗഡോജ്ജ്വല തുടക്കം

കോഴിക്കോട് : അറുപത്തി അഞ്ചാമത് കോടിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായിക മേളക്ക് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ
കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയരക്ടർ സി മനോജ് കുമാർ പതാക ഉയർത്തിയതോടെ തുടക്കമായി. എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിസന്റ് ഷീജ ശശി അധ്യക്ഷയായി. സ്പോർട്സ് ഓർഗനൈസിഗ് സെക്രട്ടറി ടി.എം സുബൈർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.ഡി.ഇ സി മനോജ് കുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ എ.കെ മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ കമാൽ വരദൂർ, സ്പോർട്സ് കോഡിനേറ്റർ ഡോ. എം ഷിംജിത്ത്, മീഡിയ ആന്റ് പബ്ലിസിറ്റി , കൺവീനർ ആർ.കെ ഷാഫി, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹിമാൻ, ജോയിന്റ് കൺവീനർ മുജീബ് ചളിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

ഒളിമ്പ്യൻ റഹ് മാന്റെ ഖബറിടത്തിൽ നിന്ന് തെളിയിച്ച ദീപശിഖ അത് ലറ്റുകൾ സ്‌റ്റേഡിയത്തിൽ തെളിയിച്ചു.
പതിനേഴ് സബ് ജില്ലകളിൽ നിന്ന് മുവ്വായിരത്തിൽ അഞ്ഞൂറ് കായിക താരങ്ങൾ പങ്കെടുക്കുന്ന മേള ശനിയാഴ്ച സമാപിക്കും. സമാപന പരിപാടി എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ വിജയി കൾക്കുള്ള ട്രാഫികൾ വിതരണം ചെയ്യും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest