advertisement
Skip to content

കാനഡയിൽ കാർ മോഷ്ടാക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു

ടൊറന്റോ: കാനഡയിൽ ഫുഡ് ഡെലിവറി പാർട്ണർ ആയി ജോലി ചെയ്തിരുന്ന 24 വയസുള്ള ഇന്ത്യൻ വിദ്യാർഥി മരിച്ചു. കാർ മോഷ്ടാക്കളുടെ മർദ്ദനത്തിന് പരിക്കേറ്റാണ് ഗുർവിന്ദർ നാഥ് കൊല്ലപ്പെട്ടത്. ജൂലൈ ഒമ്പതിന് മിസ്സിസ്സാഗ്വാസിലെ ബ്രിട്ടാനിയയിൽ വെച്ചാണ് ഇന്ത്യൻ വിദ്യാർഥിക്കു നേരെ അതിക്രമം നടന്നത്.

അക്രമി സംഘം ഓർഡർ നൽകിയ പിസ നൽകാനായി എത്തിയതായിരുന്നു ഗുർവിന്ദർ. ഗുർവിന്ദർ സഞ്ചരിച്ച കാർ തട്ടിയെടുക്കാൻ ശ്രമിച്ച സംഘം ക്രൂരമായി മർദിക്കുകയായിരുന്നു.

ആക്രമണത്തിന് മുമ്പ് നൽകിയ പിസ ഓർഡറിന്റെ ഓഡിയോ റെക്കോർഡിങ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി പീൽ റീജ്യനൽ പൊലീസിന്റെ ഹോമിസൈഡ് ബ്യൂറോയിലെ ഇൻസ്പെക്ടർ ഫിൽ കിംഗ് പറഞ്ഞു.

ഭക്ഷണവുമായി എത്തിയ ഗുർവിന്ദർ നാഥിനെ അക്രമിസംഘം മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗുർവിന്ദർ നാഥിനെ അദ്ദേഹത്തിന്റെ സഹായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജൂലൈ 14ന് മരിച്ചു. കൊലപാതകത്തിൽ കനേഡിയൻ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണം നടന്ന് മണിക്കൂറുകൾക്കം സംഭവ സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെ അക്രമികൾ തട്ടിയെടുത്ത നാഥിന്റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. വാഹനം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയതായുംപ്രതികളെ സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest